നിങ്ങൾ ഇടയ്ക്കിടെ കഴിക്കാറുള്ള ഒരു സ്വീറ്റാണിത് ; പക്ഷേ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിൽ

Published : Nov 06, 2024, 02:47 PM IST
നിങ്ങൾ ഇടയ്ക്കിടെ കഴിക്കാറുള്ള ഒരു സ്വീറ്റാണിത് ; പക്ഷേ തയ്യാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിൽ

Synopsis

സോൻ പാപ്ഡി മാവിൻ്റെ ഒരു വലിയ കൂമ്പാരം കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ആ മാവിൽ നിന്ന് കുറച്ചെടുക്കുകയും പാത്രത്തിൽ എണ്ണഴൊഴിച്ച് കുഴച്ചെടുത്ത ശേഷം വൃത്തിഹീനമായ പാത്രത്തിലേക്ക് തട്ടുന്നതും വീഡിയോയിലുണ്ട്.

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് സോൻ പാപ്ഡി. ദീപാവലിയിലെ പ്രധാനപ്പെട്ട സ്വീറ്റുകളിലൊന്നാണ് സോൻ പാപ്ഡി. ആഘോഷ ദിവസങ്ങളിൽ പ്രത്യേകിച്ച് ദീപാവലി ദിവസങ്ങളിൽ വൻഡിമാന്റുള്ള സ്വീറ്റ് കൂടിയാണിത്. ഒരിടത്ത് സോൻ പാപ്ഡി തയ്യാറാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. 

വൃത്തിഹീനമായ ചുറ്റുപാടിൽ സോൻ പാപ്ഡി തയ്യാറാക്കുന്ന വീഡിയോ കണ്ട് പലരുമൊന്ന് ഞെട്ടിപോയി.
വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും മലിനമായ ചുറ്റുപാടിൽ ഭക്ഷണപദാർഥം സൂക്ഷിച്ചുവയ്ക്കുന്നതും പാചകമുറിയിൽ വ്യക്തിശുചിത്വം പാലിക്കാതെ ഭക്ഷണം ഉണ്ടാക്കുന്നതും തുടങ്ങി പലകാരണങ്ങൾകൊണ്ട് മാരകമായ അസുഖങ്ങൾ പിടിപെടാം. 

സോൻ പാപ്ഡി മാവിൻ്റെ ഒരു വലിയ കൂമ്പാരം കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ആ മാവിൽ നിന്ന് കുറച്ചെടുക്കുകയും പാത്രത്തിൽ എണ്ണഴൊഴിച്ച് കുഴച്ചെടുത്ത ശേഷം വൃത്തിഹീനമായ പാത്രത്തിലേക്ക് തട്ടുന്നതും വീഡിയോയിലുണ്ട്. manuguptafitness എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഇങ്ങനെയാണോ സോൻ പാപ്ഡി തയ്യാറാക്കുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. ഇന്നും ഞാൻ  സോൻ പാപ്ഡി കഴിച്ചതെയുള്ളൂ. കഴിച്ച് പോയല്ലോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍