പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പില്‍ ഉർഫി ജാവേദ്; ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്ന് സോഷ്യല്‍ മീഡിയ

Published : Jun 16, 2023, 10:37 PM ISTUpdated : Jun 16, 2023, 10:38 PM IST
പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പില്‍ ഉർഫി ജാവേദ്; ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്ന് സോഷ്യല്‍ മീഡിയ

Synopsis

പിസ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് ഇത്തവണ താരം എത്തിയത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ്‌ ഉര്‍ഫി ധരിച്ചത്.

മരത്തിന്റെ പുറംതൊലി കൊണ്ട് തയ്യാറാക്കിയ ടോപ്പ് മുതല്‍ പുല്ലുകൊണ്ടുള്ള വസ്ത്രം വരെ ധരിച്ച് ട്രോളുകള്‍ നേരിട്ട ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. അത്തരത്തില്‍ ഒരു വസ്ത്രം കാരണം ചായ കുടിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഉർഫിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ടീ ബാഗുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്ത ഡ്രസ്സില്‍ തിളങ്ങിയ ഉര്‍‌ഫിയുടെ വീഡിയോയും നാം കണ്ടതാണ്. 

ഇപ്പോഴിതാ മറ്റൊരു ഫാഷന്‍ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി. പിസ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് ഇത്തവണ താരം എത്തിയത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ്‌ ഉര്‍ഫി ധരിച്ചത്. ഇതിന് മാച്ച് ചെയ്ത് ഒരു കറുത്ത പാന്റും പെയര്‍ ചെയ്തു. ഇതിന്‍റെ വീഡിയോ ഉര്‍ഫി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ ആരാധകര്‍ക്ക് ഈ ഔട്ട്ഫിറ്റ് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, ഭക്ഷണത്തെ വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമര്‍ശിച്ച് നിരവധി കമന്റുകളും വന്നു. 

ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്നാണ് ആളുകള്‍ കമന്റ് ചെയ്തത്. അതേസമയം  ഇത് യഥാര്‍ഥ പിസ അല്ലെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു.

 

Also Read: ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം മധുരക്കിഴങ്ങ്; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്
വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?