ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

Published : Sep 15, 2025, 10:57 AM IST
cholesterol

Synopsis

കൊളസ്ട്രോൾ എന്നത് ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന ഒരു മെഴുകുപോലുള്ള കൊഴുപ്പാണ്. രക്തപരിശോധനയിലൂടെ കൊളസ്ട്രോൾ നില കൃത്യമായി മനസ്സിലാക്കാനും ആവശ്യമെങ്കിൽ ചികിത്സ തേടാനും ശ്രദ്ധിക്കുക.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ നന്നായി ശ്രദ്ധ വേണം. അതിനായി റെഡ് മീറ്റും കൊഴുപ്പും എണ്ണയും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം.

1. ചീര

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

2. ബ്രൊക്കോളി

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

3. ക്യാരറ്റ്

നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും.

4. ബീറ്റ്റൂട്ട്

ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

5. വെണ്ടയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. മധുരക്കിഴങ്ങ്

ഫൈബര്‍, ബീറ്റാ കരോട്ടിന്‍, ആന്‍റ് ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

7. വഴുതനങ്ങ

നാരുകളാല്‍ സമ്പന്നമായ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

PREV
Read more Articles on
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍