വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണത്തിലാണ് ഇന്ന് മിക്കവരും. ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്പിനേഷന്‍ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാ വിഷയം. 

വിചിത്രമായ രീതിയില്‍ പാസ്ത ഉണ്ടാക്കുന്ന യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. നീലനിറത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചാണ് ഇവിടെ ഈ യുവാവ് പാസ്ത തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കന്‍ മജീഷ്യനായ ജസ്റ്റിന്‍ ഫ്‌ളോം ആണ് ഈ 'എനര്‍ജി ഡ്രിങ്ക് പാസ്ത'യുടെ പുറകില്‍. 

 

ഒരു പാത്രത്തിലേയ്ക്ക് നീലനിറത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അത് തിളയ്ക്കുമ്പോഴേയ്ക്കും പാസ്ത ചേര്‍ക്കുന്നു. പാസ്ത പാകം ആകുമ്പോള്‍ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റിവച്ച്, എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചുതന്നെ  യുവാവ് പാസ്ത സോസും തയ്യാറാക്കുന്നു. ശേഷം ക്രീം പരുവത്തിലാകുന്ന സോസ് തയ്യാറാക്കിവച്ച പാസ്തയ്ക്ക് മുകളിലേയ്ക്ക് ഒഴിക്കുന്നു. ഈ പാസ്ത കഴിച്ചതിന് ശേഷം രുചികരമെന്നു ജസ്റ്റിന്‍ പറയുന്നതും വീഡിയോയില്‍ കാണാം. 

പാസ്താ പ്രേമികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് താഴെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. 'വെറുപ്പിച്ചു' എന്നാണ് ആളുകളുടെ അഭിപ്രായം. 'ഈ ക്രൂരത വേണ്ടായിരുന്നു' എന്നും പാസ്താ പ്രേമികള്‍ കമന്‍റ് ചെയ്തു. 

Also Read: ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; 'നശിപ്പിക്കരുത്' എന്ന് ആളുകള്‍, വൈറലായി ചിത്രം