ദിവസവും ഒരു നേരം തെെര് കഴിക്കൂ;ഗുണങ്ങൾ പലതാണ്

Web Desk   | Asianet News
Published : Jul 28, 2021, 03:06 PM ISTUpdated : Jul 28, 2021, 03:35 PM IST
ദിവസവും ഒരു നേരം തെെര് കഴിക്കൂ;ഗുണങ്ങൾ പലതാണ്

Synopsis

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തെെര് കഴിക്കാം. തെെരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു.

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ തലത്തിൽ ബി‌എം‌ഐ നിലനിർത്തുന്നതിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

ഭാരം ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് തെെരിലെ പോഷകങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോ​ഗങ്ങള്‍ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തെെര് കഴിക്കാം. 

തെെരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും  സഹായിക്കുന്നു. തെെര് അമിതവും അനാവശ്യവുമായ കൊഴുപ്പ് ഒഴിവാക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഫലപ്രദമാണ്.

നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍