ഒരു കുടുംബത്തിന് മുഴുവൻ കഴിക്കാൻ ഈയൊരു മുട്ട മതിയല്ലോ!

Published : Sep 01, 2023, 03:27 PM IST
ഒരു കുടുംബത്തിന് മുഴുവൻ കഴിക്കാൻ ഈയൊരു മുട്ട മതിയല്ലോ!

Synopsis

12 കോഴിമുട്ടയ്ക്ക് പകരം ഈയൊരു മുട്ട മാത്രം മതിയത്രേ. അത്രയും വലുപ്പമുണ്ടാകണമെങ്കില്‍ ഇത് എന്തിന്‍റെ മുട്ടയാണെന്ന അതിശയം ഏവരിലും വരാം.

മിക്ക വീടുകളിലും നിത്യേനയെന്ന പോലെ തയ്യാറാക്കുന്നൊരു വിഭവമാണ് മുട്ട. കറിയായോ, ഓംലെറ്റ് ആയോ, ബുള്‍സ് ഐ ആയോ, തോരനായോ എല്ലാം മുട്ട തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാമെന്നതാണ് മുട്ടയുടെ ഏറ്റവും വലിയ ലാഭമായി മിക്കവരും കണക്കാക്കുന്നത്.

എന്നാലിത് മാത്രമല്ല മുട്ടയുടെ പ്രത്യേകത. വളരെ കുറഞ്ഞ ചെലവില്‍ ഏറ്റവും ഗുണമേന്മയോടെ കിട്ടുന്ന ഭക്ഷണമാണ് മുട്ട. ഉന്മേഷത്തിനും ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാനും വിശപ്പ് ശമിപ്പിക്കാനുമെല്ലാം സഹായിക്കുന്ന ഭക്ഷണം. 

പക്ഷേ മുട്ട നമുക്ക് വയറുനിറയെ കഴിക്കണമെങ്കില്‍ രണ്ടോ മൂന്നോ, ചിലര്‍ക്ക് അതിലധികമോ എല്ലാം എടുക്കേണ്ടിവരാം. എന്നാലിതിന് പകരം വലിയൊരു മുട്ടയങ്ങ് കിട്ടിയാലോ? 

അതെ, അങ്ങനെയൊരു മുട്ടയാണിത്. 12 കോഴിമുട്ടയ്ക്ക് പകരം ഈയൊരു മുട്ട മാത്രം മതിയത്രേ. അത്രയും വലുപ്പമുണ്ടാകണമെങ്കില്‍ ഇത് എന്തിന്‍റെ മുട്ടയാണെന്ന അതിശയം ഏവരിലും വരാം. കേട്ടിട്ടില്ലേ എമു എന്ന പക്ഷിയെ പറ്റി? എമുവിന്‍റെ മുട്ടയാണിത്. 

എമുവിന്‍റെ ഇറച്ചിയും മുട്ടയുമെല്ലാം ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. എന്നാലത്ര വ്യാപകമല്ല എന്ന് മാത്രം. എമുവിന്‍റെ വമ്പൻ മുട്ട പാകം ചെയ്യുന്നൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

നമ്മള്‍ സാധാരണഗതിയില്‍ കോഴിമുട്ട പൊട്ടിക്കുംപോലെ അത്ര എളുപ്പമല്ല ഇതിന്‍റെ തോട് പൊട്ടിക്കാൻ. അത് വീഡിയോ കാണുമ്പോള്‍ തന്നെ മനസിലാകും. തിളക്കമുള്ള പച്ച നിറത്തിലുള്ള മുട്ടത്തോടും പലരെയും ആകര്‍ഷിച്ചിട്ടുണ്ട്.

തോട് പൊട്ടിച്ച് മുട്ട പൊട്ടിച്ചൊഴിക്കുമ്പോഴാകട്ടെ ഗമണ്ടൻ മഞ്ഞക്കരു കണ്ടതും ഏവരെയും അത്ഭുതപ്പെടുത്തി. പിന്നീടിത് പാൻ ചൂടാക്കി എണ്ണ പകര്‍ന്ന്, അതിലേക്കൊഴിച്ച് പാകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരു വീട്ടിലെ മുഴുവൻ പേര്‍ക്കും ഈയൊരു മുട്ട മതിയാകുമല്ലോ എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്‍റുകളില്‍ കൂടുതലും. പലരും ഇത് വ്യാജമുട്ടയാണെന്ന് വരെ തെറ്റിദ്ധരിച്ചിട്ടുണ്ട്. വീഡിയോ നിരവധി പേരാണിപ്പോള്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. രസകരമായ വീഡിയോ കണ്ടുനോക്കൂ....

 

Also Read:- 'അയ്യോ... അമ്മേ...'; കുഞ്ഞിന്‍റെ രസകരമായ വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍