Food Video:'ഇത് കണ്ടാല്‍ ദോശ പോലെയുണ്ടല്ലോ'; വൈറല്‍ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം

Published : Nov 02, 2022, 12:56 PM ISTUpdated : Nov 02, 2022, 01:02 PM IST
Food Video:'ഇത് കണ്ടാല്‍ ദോശ പോലെയുണ്ടല്ലോ'; വൈറല്‍ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം

Synopsis

നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് നല്ല വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ദോശ കല്ലില്‍ ഒരു സ്ത്രീ ചുട്ടെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കനം കുറഞ്ഞതും നന്നായി മൊരിഞ്ഞിരിക്കുന്നതുമായ പാന്‍കേക്കാണ് ഇവര്‍ തയ്യാറാക്കുന്നത്. 

സ്ട്രീറ്റ് വിഭവങ്ങള്‍ക്ക്  നിരവധി ആരാധകരാണുള്ളത്. വഴിയോര കച്ചവടത്തില്‍ നടക്കുന്ന പല തരം പാചക പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ചൈനയിലെ ഒരു തട്ടുകടയില്‍ തയ്യാറാക്കിയ  പാന്‍കേക്കിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് വൈറലാകാന്‍ ഒരു കാരണവും ഉണ്ട്. സംഭവം കണ്ടാല്‍ നമ്മുടെ ദോശ പോലെ തന്നെയുണ്ടെന്നാണ് ഭക്ഷണ പ്രേമികളുടെ അഭിപ്രായം. 

നല്ല വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ദോശ കല്ലില്‍, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് ചുട്ടെടുക്കുന്ന ഒരു സ്ത്രീയെ ആണ്  വീഡിയോയില്‍ കാണുന്നത്. കനം കുറഞ്ഞതും നന്നായി മൊരിഞ്ഞിരിക്കുന്നതുമായ പാന്‍കേക്കാണ് ഇവര്‍ തയ്യാറാക്കുന്നത്. 

ഷെയര്‍ ട്രാവല്‍ എന്ന പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുന്‍ നോര്‍വീജിയന്‍ സ്ഥാനപതി എറിക് സോള്‍ഹിമും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ വിശിഷ്ടമായ പാന്‍കേക്ക് എന്ന കാപ്ഷനോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. അതേസമയം, ഇത് ദക്ഷിണേന്ത്യന്‍ വിഭവമായ ദോശയാണെന്നതാണ് വീഡിയോ കണ്ട ഇന്ത്യക്കാരുടെ അഭിപ്രായം. ഇത് ദോശയില്‍ നിന്ന് പ്രചോദനം കൊണ്ട് തയ്യാറാക്കിയതാണെന്ന് ഒരാള്‍ കമന്‍റ് ചെയ്തു.  

വീഡിയോ കാണാം. . . 

 

 

Also Read: കൂറ്റന്‍ സുഷി റോള്‍ തയ്യാറാക്കി ലോക റെക്കോര്‍ഡുമായി ഷെഫുമാര്‍; വീഡിയോ

PREV
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍