ഇതൊന്ന് കണ്ടാല്‍ മതി; അന്നത്തേക്ക് പിന്നൊന്നും കഴിക്കേണ്ട!

Published : Mar 13, 2019, 05:27 PM IST
ഇതൊന്ന് കണ്ടാല്‍ മതി; അന്നത്തേക്ക് പിന്നൊന്നും കഴിക്കേണ്ട!

Synopsis

ഓരോ റൗണ്ടായിട്ടാണ് തീറ്റ. ന്യൂഡില്‍സ്, മോമോസ്, ഫ്രൈഡ് ചിക്കന്‍, കേക്ക് അങ്ങനെ പോകുന്നു ഭക്ഷണത്തിന്റെ ലിസ്റ്റ്. ഇതിന്റെയെല്ലാം കൂട്ടത്തില്‍ എത്രയോ കുപ്പി സോഫ്റ്റ് ഡ്രിംഗ്‌സും  

ഭക്ഷണം കഴിക്കുന്നത് ശരിക്ക് വയറ് വിശക്കുമ്പോള്‍ മാത്രമല്ല. മനസ് കൂടി ഭക്ഷണത്തിന് വേണ്ടി വിശക്കണം. കഴിക്കുമ്പോഴും അങ്ങനെ തന്നെ മനസ് കൂടി നിറഞ്ഞാലേ പൂര്‍ണ്ണസംതൃപ്തിയാകൂ. ഈ വാദങ്ങളെ ശരിവയ്ക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. 

ഉദാഹരണത്തിന്, ഒരുപാട് ഭക്ഷണങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ഏറെ നേരം കണ്ടുകൊണ്ടിരുന്നാല്‍ പിന്നെ വിശപ്പ് ഇല്ലാതാകുമെന്ന് ഈ അടുത്തൊരു പഠന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വിശപ്പ് എന്നത് മനസ്സിന്റെ കൂടി തോന്നലാണെന്നാണ്. 

ഇനിയാണ് കഥയിലേക്ക് കടക്കുന്നത്. ഒരാള്‍, കുത്തിയിരുന്ന് പ്ലേറ്റ് കണക്കിന് ഭക്ഷണം അടിച്ചുകയറ്റുന്നത് കണ്ടാലോ? ആദ്യമൊക്കെ കൗതുകം തോന്നാം. പിന്നെപ്പിന്നെ ആ കൗതുകം അമ്പരപ്പും അസ്വസ്ഥതയും പേടിയും ഒക്കെയായി മാറും. അതുതന്നെ കണ്ടോണ്ടിരുന്നാല്‍ പിന്നെ അന്നത്തേക്ക് വേറെ ഭക്ഷണമൊന്നും വേണ്ടെന്ന് തോന്നാനും മതി. 

അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ് ഫേസ്ബുക്കില്‍. 'പാര്‍ക്ക് ബോ യംഗ്' എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാഴ്ചയില്‍ മെലിഞ്ഞ്, വളരെ സാധാരണക്കാരനായ ഒരാള്‍. ഏതോ ചൈനീസ് റെസ്‌റ്റോറന്റാണ് സ്ഥലം. നീളമുള്ള വലിയ ഫാമിലി ടേബിളില്‍ നിരത്തിവച്ചിരിക്കുന്ന പ്ലേറ്റ് കണക്കിന് ഭക്ഷണം, ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ അടിച്ചുമിന്നിക്കുകയാണ് ഇയാള്‍. 

ഓരോ റൗണ്ടായിട്ടാണ് തീറ്റ. ന്യൂഡില്‍സ്, മോമോസ്, ഫ്രൈഡ് ചിക്കന്‍, കേക്ക് അങ്ങനെ പോകുന്നു ഭക്ഷണത്തിന്റെ ലിസ്റ്റ്. ഇതിന്റെയെല്ലാം കൂട്ടത്തില്‍ എത്രയോ കുപ്പി സോഫ്റ്റ് ഡ്രിംഗ്‌സും. റസ്‌റ്റോറന്റിലിരിക്കുന്ന മറ്റ് ആളുകളെല്ലാം അമ്പരപ്പോടും ഞെട്ടലോടും കൂടി ഇയാളെ തുറിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ കാണാം...

വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ആയിരക്കണക്കിന് പേരാണ് ഇത് ഷെയര്‍ ചെയ്തത്. 'ഫുഡ് മോണ്‍സ്റ്റര്‍' എന്നാണ് വീഡിയോയിലെ തീറ്റക്കാരനായ നായകനെ ആളുകളിപ്പോള്‍ വിശേഷിപ്പിക്കുന്നത്. 

PREV
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?