വ്യത്യസ്തമായ രണ്ട് രുചികള്‍ ചേര്‍ത്ത് വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'ണ്ടാക്കല്‍ ഇന്ന് പലരുടെയും ഹോബിയായി മാറിയിട്ടുണ്ട്. അത്തരത്തിലൊരു ഫുഡ്  കോമ്പിനേഷന്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മാഗി ന്യൂഡില്‍സിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. 

രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മാഗി ന്യൂഡില്‍സ് പലരുടെയും പ്രിയ ഭക്ഷണമാണ്. മുമ്പ് മാഗിയില്‍ തൈര് ഒഴിച്ചുകഴിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ മാഗി ന്യൂഡില്‍സ് കൊണ്ട് ഒരാള്‍ 'ല​ഡ്ഡു' ആണ് തയ്യാറാക്കിയിരിക്കുന്നത്. 

 

 

ഇതിന്‍റെ ചിത്രം 'ഷുഗര്‍ കപ്പ്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പ്രചരിക്കുന്നത്.  മാഗിയോടൊപ്പം ശര്‍ക്കര ചേര്‍ത്ത് ആണ് ഈ മാഗി ലഡ്ഡു തയ്യാറാക്കുന്നത്. ലഡ്ഡുവിന്‍റെ മുകളില്‍ കശുവണ്ടിയും ഉണ്ട്.  സംഭവം വൈറലായതോടെ മാഗി പ്രേമികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത് മാഗിയോടുള്ള  ക്രൂരതയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 

 

 

Also Read: 'പണി പാളി'; എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കാൻ നോക്കിയതാണ്, പിന്നീട് സംഭവിച്ചത്; ചിത്രം വൈറല്‍...