20 മിനിറ്റ് കൊണ്ട് 10 കിലോയുള്ള എഗ്ഗ് റോള്‍ കഴിക്കാമോ? സമ്മാനം ഇതാണ്...

Published : Sep 30, 2021, 01:14 PM ISTUpdated : Sep 30, 2021, 01:27 PM IST
20 മിനിറ്റ് കൊണ്ട് 10 കിലോയുള്ള എഗ്ഗ് റോള്‍ കഴിക്കാമോ? സമ്മാനം ഇതാണ്...

Synopsis

ഇൻസ്റ്റഗ്രാമിലൂടെ ഒരു ഭക്ഷണപ്രേമി പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ ഭീമൻ കാട്ടി റോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കാട്ടി റോൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

നിങ്ങള്‍ക്ക് ഒരു കാട്ടി റോൾ 20 മിനിറ്റ് കൊണ്ട്  കഴിക്കാൻ പറ്റുമോ? അങ്ങനെ സാധിക്കുമെങ്കിൽ 20000 രൂപ നേടാം. ഇത് ചെറിയ കാട്ടി റോള്‍ (Kathi Roll) ഒന്നുമല്ല, സംഭവം ഇച്ചിരി വലുതാ.  ദില്ലിയിലെ (delhi) മോഡൽ ടൗണിലാണ് ( Model Town) ഈ സ്പെഷ്യല്‍ കാട്ടി റോൾ ലഭിക്കുക. 

10 കിലോയോളം വരുന്ന ഈ ഭീമൻ കാട്ടി റോൾ 20 മിനിറ്റ് കൊണ്ടാണ്  കഴിച്ചു തീർക്കേണ്ടത്. 30 മുട്ടയും നൂഡിൽസും ചീസും ചിക്കനും പനീറും സോയാബീനും മസാല സോസുകളും കൊണ്ട് സമ്പുഷ്ടമാണ് ഈ കാട്ടി റോള്‍. ഇൻസ്റ്റഗ്രാമിലൂടെ ഒരു ഭക്ഷണപ്രേമി പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ ഭീമൻ കാട്ടി റോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കാട്ടി റോൾ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

പരത്തിയ ഗോതമ്പ് മാവ് ആദ്യം ചുട്ടെടുക്കുന്നു. അതിലേയ്ക്ക് 30 മുട്ടകൾ ചേർക്കുകയും ഒടുവിൽ റോൾ ചെയ്യുന്നതിനായി നൂഡിൽസ്, കബാബ്, സോയ ചാപ് എന്നിവ ചേർക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ശേഷം വിവിധ തരം മസാല സോസുകളും ഇതിന് മുകളിലായി ചേർക്കുന്നുണ്ട്. എട്ട് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 

 

Also Read: 'ഭക്ഷണം പാഴാക്കരുത്'; ഇന്ന് ഭക്ഷണം പാഴാക്കുന്നതിനെതിരായ അന്താരാഷ്ട്ര ബോധവത്കരണ ദിനം

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് കുടിക്കേണ്ട അയൺ അടങ്ങിയ 5 പാനീയങ്ങൾ
തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ബയോട്ടിൻ അടങ്ങിയ 5 ഭക്ഷണങ്ങൾ