Food Video: ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ കേക്ക്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Published : Oct 08, 2022, 04:05 PM ISTUpdated : Oct 08, 2022, 04:15 PM IST
Food Video: ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ കേക്ക്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Synopsis

കേക്കില്‍ തന്നെയാണ് ഇവിടത്തെയും പരീക്ഷണം. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന  ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ തയ്യാറാക്കിയ ഒരു കേക്കിന്‍റെ വീഡിയോ ആണിത്.

ഭക്ഷണ വിഭവങ്ങളില്‍ നടത്തുന്ന  പല തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. പല പാളിയ പരീക്ഷണ വിഭവങ്ങളും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. അവയില്‍ കേക്കില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും മികച്ച പ്രതികരണങ്ങള്‍ നേടാറുമുണ്ട്. കേക്കില്‍ പല മൃഗങ്ങളുടെയും മറ്റ് രൂപങ്ങള്‍ തയ്യാറാക്കുന്നതും അത്തരത്തില്‍ നാം കണ്ടിട്ടുള്ളതാണ്. അത്തരമൊരു ഫുഡ് വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

കേക്കില്‍ തന്നെയാണ് ഇവിടത്തെ പരീക്ഷണവും നടത്തിയിരിക്കുന്നത്. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന  ഡിഷ് സ്പോഞ്ചിന്‍റെ മാതൃകയില്‍ തയ്യാറാക്കിയ ഒരു കേക്കിന്‍റെ വീഡിയോ ആണിത്. കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഡിഷ് സ്പോഞ്ച് ആണെന്നേ പറയൂ. പുറം ഭാഗത്ത് പച്ചയും അകത്ത് മഞ്ഞ നിറത്തിലുമാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്. 

ഫുഡ് ബ്‌ളോഗറായ ആന്‍ഡ്രി സാര്‍വോണോ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കണ്ടാല്‍ ഡിഷ് വാഷ് സ്പോഞ്ചായി തോന്നുമെങ്കിലും കഴിക്കാന്‍ നല്ല രുചിയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.  സംഭവം വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഇത് എങ്ങനെ കഴിക്കുമെന്നാണ് പലരും ചോദിക്കുന്നത്. കേക്ക് പ്രേമികള്‍ക്ക് സംഭവം തീരെ പിടിച്ചിട്ടില്ല എന്നാണ് കമന്‍റ് ബോക്സ് കാണുമ്പോള്‍ മനസ്സിലാകുന്നത്. 

വീഡിയോ കാണാം... 

Also Read: ചീസും മയൊണൈസും നെയ്യും ചേര്‍ത്തൊരു ദോശ; ജങ്ക് ഫുഡെന്ന് വിമര്‍ശനം

 

അതേസമയം, ഒറ്റനോട്ടത്തില്‍ ബട്ടര്‍ ചിക്കന്‍ ആണെന്ന് തോന്നുന്ന ഒരു കേക്കിന്‍റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. രണ്ട് ലെയറുള്ള കേക്കിന് മുകളില്‍ ബട്ടര്‍ ക്രീം ഉപയോഗിച്ചാണ് ബേക്കര്‍ തന്‍റെ പരീക്ഷണം ആരംഭിക്കുന്നത്. ചോക്ലേറ്റ് ഉപയോഗിച്ചാണ് പാത്രത്തിന്‍റെ രൂപം ചെയ്തിരിക്കുന്നത്. സ്ട്രോബെറി സോസിന്‍റെ സഹായത്തോടെയാണ് ബട്ടര്‍ ചിക്കന്‍റെ ലുക്ക് തയ്യാറാക്കിയത്.

PREV
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍