Asianet News MalayalamAsianet News Malayalam

Food Video: ചീസും മയൊണൈസും നെയ്യും ചേര്‍ത്തൊരു ദോശ; ജങ്ക് ഫുഡെന്ന് വിമര്‍ശനം

ഇന്‍സ്റ്റഗ്രാം പേജായ സ്ട്രീറ്റ്ഫുഡ് റെസിപ്പിയിലാണ് വിചിത്രമായ ഈ കുടുക്കദോശയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദോശക്കല്ലില്‍ ദോശമാവ് പരത്തിയെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 

Extravagant Dosa With Host Of Ingredients Has The Internet Appalled
Author
First Published Oct 7, 2022, 3:58 PM IST

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ ഇന്ന് ഈ വഴിയോര കച്ചവടത്തില്‍ പല തരത്തിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പലതും പാളിയ പരീക്ഷണങ്ങളുമാണ്. ചില പരീക്ഷണ വിഭവങ്ങള്‍ സൈബര്‍ ലോകത്ത് വൈറലാവുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യാറുണ്ട്. അത്തരമൊരു വിചിത്രമായ കോമ്പിനേഷന്‍ പരീക്ഷണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ഇന്‍സ്റ്റഗ്രാം പേജായ സ്ട്രീറ്റ്ഫുഡ് റെസിപ്പിയിലാണ് വിചിത്രമായ ഈ കുടുക്കദോശയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദോശക്കല്ലില്‍ ദോശമാവ് പരത്തിയെടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇതിലേയ്ക്ക് വലിയൊരു കഷ്ണം വെണ്ണ ചേര്‍ക്കുന്നു. തുടര്‍ന്ന് തക്കാളി, കാപ്‌സിക്കം, സവാള എന്നിവ കൂടി ചേര്‍ക്കും. ഇനി ഇതിലേയ്ക്ക് അണ്ടിപ്പരിപ്പും മുളക് പൊടിയും ചേര്‍ക്കുന്നുണ്ട്. പിന്നീട് മയൊണൈസ് കൂടി ചേര്‍ത്ത് കഴിഞ്ഞ് ഈ കൂട്ട് ദോശക്ക് മുകളില്‍വച്ച് നന്നായി ചതച്ച് അരച്ചെടുക്കും. ശേഷം കുറച്ച് നെയ്യും കൂടി ചേര്‍ത്ത് കൂട്ടി യോജിപ്പിക്കും.

തീര്‍ന്നില്ല, ചെറിയൊരു മണ്‍കുടുക്ക തീ പിടിപ്പിച്ച് കൊണ്ടുവരുന്നതാണ് അടുത്തായി കാണാന്‍ കഴിയുന്നത്. ഇതിലേയ്ക്ക് നേരത്തെ ദോശയുടെ മുകളില്‍ വെച്ച് തയ്യാറാക്കിയ കൂട്ട് ചേര്‍ക്കും. ഇനി ദോശയുടെ മുകളില്‍ കുറച്ച് ചീസ് ചിരകി ഇട്ട് അതിന് മുകളില്‍ മയൊണൈസ് കൂടിചേര്‍ത്ത് ദോശ കല്ലില്‍നിന്ന് വേര്‍പ്പെടുത്തി കോണ്‍ ആകൃതിയില്‍ ചുരുട്ടിയെടുക്കും. ശേഷം മണ്‍കുടുക്കയില്‍ നിറച്ച മസാല കൂട്ടില്‍ ഈ കോണ്‍ ദോശ കുത്തിനിര്‍ത്തും. ഇതിന് മുകളില്‍ കുറച്ച് കൂടി ചീസും മല്ലിയിലയും ചേര്‍ത്ത് വിളമ്പുന്നതോടെ വീഡിയോ അവസാനിക്കുന്നു.

 

എന്തായാലും വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ദോശ പ്രേമികള്‍ തന്നെ ആദ്യമെത്തി. ഇതുവരെ കണ്ടതില്‍ ഏറ്റവും മോശമായ ഭക്ഷണമാണിതെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ദോശ ജങ്ക് ഫുഡ് ആയതില്‍ വിഷമമുണ്ടെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തു. 

Also Read: 'സ്‌ട്രെസ്' കുറയ്ക്കാന്‍ കഴിക്കാം ഈ എട്ട് പഴങ്ങള്‍...

Follow Us:
Download App:
  • android
  • ios