ഭക്ഷണം പാകംചെയ്യുന്നതിനിടെ മണ്‍ചട്ടി പൊട്ടി; വീഡിയോ കണ്ടത് നാല് ദശലക്ഷം ആളുകള്‍

Published : Sep 07, 2023, 06:51 PM IST
 ഭക്ഷണം പാകംചെയ്യുന്നതിനിടെ മണ്‍ചട്ടി പൊട്ടി; വീഡിയോ കണ്ടത് നാല് ദശലക്ഷം ആളുകള്‍

Synopsis

'പാചകത്തിനിടയില്‍ പണിപാളി, മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പാചകത്തിനായി ഒരു ടീസ്പൂണ്‍ നെയ്യ്, ജീരകം, കറിവേപ്പില തുടങ്ങിയവ ചട്ടിയിലേയ്ക്ക് ചേർക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. 

പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ധാരാളം പേരുണ്ട്.  പരമ്പരാഗത ശൈലിയിലുള്ള പാചകം എന്ന ആശയം ഇപ്പോൾ വീണ്ടും സജീവമാകുകയാണ്. അത്തരത്തില്‍ ഗ്യാസ് സ്റ്റൗവില്‍ മണ്‍ചട്ടി ഉപയോഗിച്ച് പാചകം ചെയ്ത ഒരു ഫുഡ് വ്ലോഗറുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാചകം ചെയ്യുന്നതിനിടെ  മണ്‍ചട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. 

ഫുഡ് വ്ലോഗറായ ഫര്‍ഹാ അഫ്രീന്‍റെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 'പാചകത്തിനിടയില്‍ പണിപാളി, മൺചട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. പാചകത്തിനായി ഒരു ടീസ്പൂണ്‍ നെയ്യ്, ജീരകം, കറിവേപ്പില തുടങ്ങിയവ ചട്ടിയിലേയ്ക്ക് ചേർക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ചൂടുകൂടിയപ്പോള്‍ മൺചട്ടി പൊട്ടിത്തെറിക്കുന്നതാണ് വീഡിയോയിലുള്ളത്. 

 

4.8 ദശലക്ഷത്തിലധികം വ്യൂകളും 90,000 ലൈക്കുകളും വീഡിയോ നേടി. പുതിയ മണ്‍പാത്രം ഉപയോഗിക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം തേടണമെന്നും ഉയര്‍ന്നചൂടില്‍ അവ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച് ഉണക്കണം എന്നുമൊക്കെയാണ് കമന്‍റുകള്‍. 

Also Read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴം...

youtubevideo

PREV
click me!

Recommended Stories

ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്
വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?