Vishu 2025 : വിഷു സ്പെഷ്യൽ ചക്കപ്പഴം പ്രഥമൻ ; റെസിപ്പി

Published : Apr 10, 2025, 05:36 PM ISTUpdated : Apr 11, 2025, 02:14 PM IST
Vishu 2025 :  വിഷു സ്പെഷ്യൽ ചക്കപ്പഴം പ്രഥമൻ ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ

ചക്കപ്പഴം                                                                          2 കപ്പ്‌ 

കടല പരിപ്പ്                                                                     1/2 കപ്പ്‌ 

തേങ്ങാ പാൽ                                                                   2.5 കപ്പ്‌

തേങ്ങാ കൊത്ത്                                                             1/2 കപ്പ്‌ 

നെയ്യ്                                                                              ആവിശ്യത്തിന് 

വെള്ളം                                                                         ആവിശ്യത്തിന് 

ശർക്കര                                                                           500 ഗ്രാം 

ഏലയ്ക്ക, ജീരകം പൊടിച്ചത്                                   1  ടീസ്പൂൺ 

ഉപ്പ്                                                                                     ഒരു നുള്ള്

കശുവണ്ടി                                                                       1/4 കപ്പ്‌

മുന്തിരി                                                                         2 ടേബിൾ സ്പൂൺ

തയ്യാറുക്കുന്ന വിധം 

2 മണിക്കൂറോളം കുതിർത്ത കടല പരിപ്പ് കുക്കറിൽ ആവിശ്യത്തിന് വെള്ളമൊഴിച്ചു 4 വിസിൽ അടിപ്പിക്കുക. ശേഷം ഇതിലേക്ക് ചക്ക പഴം അരച്ചതും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് തിളപ്പിക്കുക. ശേഷം ശർക്കര പാവൊഴിച്ചു ചെറു തീയിലിട്ട് 10 മിനിറ്റോളം ഇളക്കി കൊണ്ടിരിക്കുക. പിന്നീട് ഒരു നുള്ള് ഉപ്പും തേങ്ങയുടെ ഒന്നാം പാലും ഒഴിച്ച് ഏലയ്ക്ക ജീരകം പൊടിച്ചത് ചേർത്ത് തീ ഓഫ്‌ ചെയ്യുക. ശേഷം ഒരു പാനിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്തു നല്ലതുപോലെ മൂപ്പിച്ചു പ്രഥമനിലേക്ക് ചേർക്കുക. പിന്നീട് കശുവണ്ടിയും മുന്തിരിയും മൂപ്പിച്ചു ചേർത്താൽ രുചിയൂറും ചക്ക പഴം പ്രഥമൻ തയ്യാർ. 

നാടന്‍ രുചിയിലൊരു മാമ്പഴ പുളിശ്ശേരി ; റെസിപ്പി

 

 

 

 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍