Vishu 2025: വിഷുവിന് നല്ല സോഫ്റ്റ് ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Published : Apr 10, 2025, 09:59 AM ISTUpdated : Apr 11, 2025, 02:18 PM IST
 Vishu 2025: വിഷുവിന് നല്ല സോഫ്റ്റ് ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

വിഷുവിന് നല്ല സോഫ്റ്റ് ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കി നോക്കിയാലോ?

വേണ്ട ചേരുവകൾ

പച്ചരി -2 കപ്പ്
ചെറു പഴം -2 എണ്ണം
ഏലയ്ക്ക - 4 എണ്ണം
ശർക്കര - 2 കപ്പ്
ഉപ്പ് -1 സ്പൂൺ
എള്ള് - 4 സ്പൂൺ
മൈദ - 2 സ്പൂൺ
എണ്ണ - 1/2 ലിറ്റർ
നെയ്യ് - 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തിൽ കുതിർത്തതിനു ശേഷം നല്ലതുപോലെ ഇതിനെയൊന്ന് അരച്ചെടുക്കണം.  വെള്ളം പൂർണമായിട്ടും കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് അരിയിട്ട് കൊടുത്ത് അതിലേക്ക് ചെറുപഴവും ഏലക്കാപ്പൊടിയും ഒപ്പം തന്നെ ശർക്കരപ്പാനിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം മൈദയും ഉപ്പും എള്ളും കൂടി ചേർത്ത് നല്ലതുപോലെ കലക്കി വയ്ക്കുക.  കുറച്ചു സമയത്തിന് ശേഷം ഉണ്ണിയപ്പം ചട്ടിയിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് മാവ് ഒഴിച്ച് ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാവുന്നതാണ്.

Also read: വിഷുവിന് താമര വിത്ത് കൊണ്ടൊരു വെറൈറ്റി പായസം തയ്യാറാക്കാം; റെസിപ്പി

 

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊട്ടാസ്യം അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ
യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ