വാള്‍നട്ട് പതിവായി കഴിക്കൂ; ​ഗുണങ്ങൾ ഇതൊക്കെയാണ്

By Web TeamFirst Published Nov 19, 2020, 4:10 PM IST
Highlights

വാൾനട്ട് കഴിക്കുന്നത് വിശപ്പ് നന്നായി നിയന്ത്രിക്കാനും അതുവഴി നിങ്ങളുടെ ശരീരഭാരവും നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വാൾനട്ട് കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനും സഹായിക്കും.

വാള്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് പലർക്കും അറിയില്ല. സ്ഥിരമായി വാൾനട്ട് കഴിക്കുന്ന ആളുകൾക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവാണെന്നാണ് പുതിയ പഠനം പറയുന്നത്.

പഠനത്തിന്റെ ഭാ​ഗമായി 600 ൽ അധികം പേർക്ക് അവരുടെ സാധാരണ ഭക്ഷണത്തിന്റെ ഭാഗമായി രണ്ട് വർഷം പ്രതിദിനം 30 മുതൽ 60 ഗ്രാം വാൾനട്ട് കഴിക്കാൻ നിർദേശിച്ചു. വാൾനട്ട് പതിവായി കഴിച്ചവർക്ക് ഹൃദ്രോഗ സാധ്യത കുറയുന്നതായി കാണാനായെന്ന് ലോമ ലിൻഡ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.

വിറ്റാമിനുകളും ധാതുക്കളും ഡയറ്ററി ഫൈബറും, അതിന് പുറമെ സസ്യ പ്രോട്ടീനുകൾ, ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വളരെയധികം പോഷക സാന്ദ്രതയുള്ള ഒരു ഭക്ഷ്യവസ്തുവാണ് വാൾനട്ട്.

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്  വാൾനട്ട് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനു പുറമെ, ഇവയുടെ ദീർഘകാല ഉപഭോഗം ശരീരത്തിലെ വീക്കം കുറയ്ക്കുവാനും സഹായകരമാകുന്നു എന്നാണ്.

വാൾനട്ട് കഴിക്കുന്നത് വിശപ്പ് നന്നായി നിയന്ത്രിക്കാനും അതുവഴി നിങ്ങളുടെ ശരീരഭാരവും നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വാൾനട്ട് കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനും സഹായിക്കും.

കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്യൂട്ടൈറേറ്റ് എന്ന എൻസൈം ഉത്പാദിപ്പിക്കാൻ വാൾനട്ട് സഹായിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

click me!