Asianet News MalayalamAsianet News Malayalam

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പ്രശസ്ത ന്യൂട്രിഷ്യനിസ്റ്റായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നു.

five foods to boost your immune system and heart health
Author
Trivandrum, First Published Nov 18, 2020, 4:34 PM IST

ഇടവിട്ട് വരുന്ന ജലദോഷവും തുമ്മലും പനിയും രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും രോഗബാധിതരാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും കൂടൂതൽ ആരോ​ഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. മാത്രമല്ല, ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പ്രശസ്ത ന്യൂട്രിഷ്യനിസ്റ്റായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നു.

നെയ്യ്...

നെയ്യിൽ വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം അടങ്ങിയതിനാൽ ആരോ​ഗ്യകരമായ കൊഴുപ്പമാണ് നെയ്യിൽ ഉള്ളത്.  ഭക്ഷണത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുന്നത് ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്തുന്നു. മാത്രമല്ല, രോ​ഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

 

five foods to boost your immune system and heart health

 

നെല്ലിക്ക...

 വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വൻകുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു, ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു, താരൻ, മറ്റ് ചർമ്മസംരക്ഷണ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്. 

നിലക്കടല...

 നിലക്കടലയിൽ സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പോഷകങ്ങളും ഇതിൽ ധാരാളമുണ്ട്.  

 

five foods to boost your immune system and heart health

 

ധാന്യങ്ങൾ...

ധാന്യങ്ങൾ വളരെ ആരോഗ്യകരമാണ്, കാരണം അവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ഫൈബർ, ധാതുക്കൾ, പ്രോട്ടീൻ, സസ്യ സംയുക്തങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.  ചോളം, ബാർലി തുടങ്ങിയ ധാന്യങ്ങൾ ചേർത്ത് നിങ്ങളുടെ ഭക്ഷണക്രമം കൂടുതൽ ആരോഗ്യകരമാക്കുക. അവ ചർമ്മത്തിനും, ശരീരഭാരം കുറയ്ക്കുക, ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുക എന്നതിനൊക്കെ സഹായിക്കുന്നു. 

മഞ്ഞൾ...

ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞളിലെ ഏറ്റവും സമൃദ്ധവും സജീവവുമായ പോളിഫെനോളാണ് കുർക്കുമിൻ. ആൻറി ഓക്സിഡൻറ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ സവിശേഷതകളും, മുറിവ് ഉണക്കുന്ന ഫലങ്ങളും ഉണ്ട്.  മഞ്ഞൾ ദഹനത്തെ സഹായിക്കുന്നു.

 

five foods to boost your immune system and heart health

 

വയറുവേദന കുറയ്ക്കുന്നതിന് പരമ്പരാഗത വൈദ്യത്തിൽ ഇത് ഉപയോഗിക്കുന്നു. വിശപ്പ് മെച്ചപ്പെടുത്തുന്നതിനും ഭക്ഷണത്തിനു ശേഷമുള്ള പൂർണ്ണതയ്ക്കും കരളിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായികമാണ്.

Follow Us:
Download App:
  • android
  • ios