വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സാലഡ് ; റെസിപ്പി

Published : Feb 13, 2025, 12:04 PM ISTUpdated : Feb 13, 2025, 01:22 PM IST
വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സാലഡ് ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് കഴിക്കാവുന്ന ഒരു ഹെൽത്തി സാലഡ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ഡാൽ സാലഡ്. 

വേണ്ട ചേരുവകൾ 

  • ചെറുപയർ പരിപ്പ്                                   1 കപ്പ് കഴുകി 2 മണിക്കൂർ കുതിർത്ത് വയ്ക്കുക
  • കുക്കുമ്പർ                                                 1 ചെറുതായി അരിഞ്ഞത്
  • ഉള്ളി                                                            1 എണ്ണം ചെറുതായി അരിഞ്ഞത്
  • കാരറ്റ്                                                           2 ചെറുതായി അരച്ചത്
  • തക്കാളി                                                       1 ചെറുതായി അരിഞ്ഞത്
  • പച്ചമാങ്ങാ                                                   2 മുതൽ 3 ടീസ്പൂൺ വരെ ചെറുതായി അരിഞ്ഞത് (ഇത് 2 മുതൽ 3 ടീസ്പൂൺ നാരങ്ങ നീര് ഉപയോഗിച്ച് ഇളക്കുക)
  • തേങ്ങ                                                              1/2 കപ്പ് ചതച്ചത്
  • പച്ചമുളക്                                                     2 മുതൽ 3 വരെ ചെറുതായി അരിഞ്ഞത്
  • മല്ലിയില                                                       1/2 കപ്പ് ചെറുതായി അരിഞ്ഞത്
  • ജീരകപ്പൊടി                                                1/4 ടീസ്പൂൺ
  • ഉപ്പ്                                                                   1/2 ടീസ്പൂൺ അല്ലെങ്കിൽ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർ പരിപ്പ് വെള്ളത്തിൽ നന്നായിട്ടൊന്ന് കുതിർത്തെടുക്കുക. അതിനുശേഷം അതിന്റെ വെള്ളം മുഴുവനായിട്ടും കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യത്തിനു ജീരകപ്പൊടി, മല്ലിയില, ഉപ്പ്, പച്ചമുളക്, തേങ്ങ അതിന്റെ ഒപ്പം തന്നെ പച്ചമാങ്ങ ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. പച്ചമാങ്ങ കിട്ടിയില്ലെങ്കിൽ ചെറുനാരങ്ങ നീര് അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ചെറുതായി അരിഞ്ഞ തക്കാളിയും ക്യാരറ്റും ഉള്ളിയും വെള്ളരിക്ക ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുത്താൽ മാത്രം മതിയാകും. ഹെൽത്തി സാലഡ് തയ്യാറായി. 

 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍