- Home
- Life
- Food
- കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിർജ്ജലീകരണം തടയാനും ഈ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിർജ്ജലീകരണം തടയാനും ഈ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ
വേനൽക്കാലം എത്തിയതോടെ വീടിനകത്തും പുറത്തും ചൂട് കൂടുതലാണ്. ഈ സമയത്ത് ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിർജ്ജലീകരണം തടയാനും, നല്ല ദഹനം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ.
15

Image Credit : Getty
ഫ്ലാക്സ് സീഡ്
ഫ്ലാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും. ഇതിൽ ധാരാളം ഒമേഗ 3, ഫാറ്റി ആസിഡ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്.
25
Image Credit : Getty
ചിയ സീഡ്
നിരവധി ഗുണങ്ങൾ അടങ്ങിയതാണ് ചിയ സീഡ്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഓട്ട്മീൽ, തൈര്, സ്മൂത്തി എന്നിവയിലൊക്കെ ചേർത്ത് കഴിക്കാവുന്നതാണ്.
35
Image Credit : Asianet News
എള്ള്
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് എള്ള്. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കും.
45
Image Credit : stockPhoto
ബേസിൽ സീഡ്
ബേസിൽ സീഡ് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും ശരീരം തണുക്കാനും സഹായിക്കുന്നു. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
55
Image Credit : Getty
ഉലുവ
രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ കുതിർക്കാൻ വെച്ചതിന് ശേഷം രാവിലെ കഴിക്കാം. ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Latest Videos

