
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ചേര്‍ത്ത ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതാണ്. പെരുംജീരകം ചൂടുവെള്ളത്തിലിട്ട് ഉണ്ടാക്കുന്ന പെരുംജീരക ചായ ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമായി പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന ഒരു പരമ്പരാഗത പാനീയമാണ്.
ഗ്യാസ്, ദഹനക്കേട്, വയറു വീർക്കൽ തുടങ്ങിയവയെ തടയാന്‍ എല്ലാ ദിവസവും രാവിലെ പെരുംജീരക ചായ കുടിക്കുന്നത് ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പെരുംജീരക ചായ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനുംകരൾ, വൃക്ക എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആർത്തവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്ക് പരിഹാരമെന്ന നിലയിലും പെരുംജീരകം ഗുണകരമാണ്. പെരുംജീരക ചായ കുടിക്കുന്നത് ആർത്തവ വേദനയുടെ തീവ്രത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. പെരുംജീരക ചായ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും ഇവ സഹായിക്കും.