തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഈ സമയത്ത് ഭക്ഷണം കഴിക്കരുതേ...

By Web TeamFirst Published Mar 3, 2020, 9:55 AM IST
Highlights

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരിയായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും സാധിക്കില്ലായിരിക്കും. എന്നാല്‍ ഇതും പ്രശ്നമാണ്.

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുളള നിങ്ങളുടെ ശ്രമത്തെ തടസപ്പെടുത്തുമെന്നാണ്. സ്പൈനിലാണ് പഠനം നടത്തിയത്. അമിത വണ്ണമുളള 1200 പേരില്‍ നടത്തിയ പഠനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നവരില്‍ ശരീരഭാരം കുറയുന്നില്ല എന്ന് കണ്ടെത്തി.  ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റി 2013ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലും ഇതേ കാര്യമാണ് പറയുന്നത്.

ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നവരുടെ ശരീരഭാരം കുറയുന്നതിനെക്കാള്‍ പെട്ടെന്ന് ശരീരഭാരം കുറയുന്നത് മൂന്ന് മണിക്ക് മുന്‍പ് ഭക്ഷണം കഴിക്കുന്നവരിലാണ് എന്നാണ് അന്നത്തെ പഠനവും സൂചിപ്പിച്ചത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്നാണ്.  കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ലെന്നും പഠനം പറയുന്നു. 

click me!