ബെഡില്‍ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍...

By Web TeamFirst Published Jun 7, 2019, 11:03 AM IST
Highlights

ബെഡില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ലാപില്‍ സിനിമ കാണുമ്പോള്‍ കൂടെ കൊറിക്കാന്‍ എന്തെങ്കിലും കൂടി ഉണ്ടെങ്കില്‍ പിന്നെ എന്തുവേണം അല്ലേ? അതില്‍പരം സന്തോഷം വേറെയുണ്ടോ?  ബെഡില്‍ വെച്ച് ഭക്ഷണം കഴിക്കുന്നത് പലരുടെയും ശീലമാണ്. 

ബെഡില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ലാപില്‍ സിനിമ കാണുമ്പോള്‍ കൂടെ കൊറിക്കാന്‍ എന്തെങ്കിലും കൂടി ഉണ്ടെങ്കില്‍ പിന്നെ എന്തുവേണം അല്ലേ? അതില്‍പരം സന്തോഷം വേറെയുണ്ടോ?  ബെഡില്‍ വെച്ച് ഭക്ഷണം കഴിക്കുന്നത് പലരുടെയും ശീലമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ അല്ലെങ്കില്‍ മടി പിടിച്ചിരിക്കുമ്പോള്‍. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഇങ്ങനെ കിടക്കയിലെ ഭക്ഷണശീലമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 

ഒന്ന്... 

ഇത് നിങ്ങളുടെ ഉറക്കത്തെ  ബാധിക്കാം.  ഭക്ഷണം കഴിച്ച അതേ ബെഡില്‍ കിടന്ന് ഉറങ്ങാന്‍ നോക്കിയാല്‍ നന്നായി ഉറക്കം കിട്ടില്ല. ബെഡ്റൂമിലിരുന്ന് ടിവി കാണുകയോ ഭക്ഷണം കഴിക്കുകയോ ചെയ്താല്‍ ബെഡ് നിങ്ങള്‍ക്ക് ഉറങ്ങാനുളള ഇടമല്ലെന്ന് നിങ്ങളുടെ മനസ്സിലൊരു ചിന്ത അറിയാതെ വന്നേക്കാം.  ഇത് നിങ്ങളുടെ ഉറക്കത്തെ കെടുത്തും. 

രണ്ട്...

ബെഡിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ബെഡ്ഷീറ്റ് ദിവസവും വൃത്തിയാക്കേണ്ടി വരും. അത് പലപ്പോഴും സാധിക്കണമെന്നില്ല. അത് നിങ്ങളുടെ ബെഡില്‍ ബാക്ടീരിയയും രോഗാണുക്കളും കടന്നുകൂടാന്‍ വഴിയൊരുക്കും. ദിവസവും ബെഡ് ഷീറ്റ് മാറ്റേണ്ടത് അത്യാവിശ്യമാണ്. 

മൂന്ന്... 

കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ നിന്ന് ശ്രദ്ധ തിരിയാന്‍ സാധ്യതയുണ്ട്. അത് കൂടുതലായി ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കും. 

നാല്... 

ഈ ശീലം ഉറുമ്പുകളെയും പാറ്റകളെയും നിങ്ങളുടെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തും.


 

click me!