കണ്ണില്‍ മുളക് പോയാല്‍ എന്തുസംഭവിക്കും ?

By Web TeamFirst Published Mar 11, 2020, 1:12 PM IST
Highlights

ഒന്ന് വായില്‍ വെച്ചാല്‍ തന്നെ വിവരം അറിയും, പറഞ്ഞുവരുന്നത് മുളകിനെ കുറിച്ച് തന്നെയാണ്. ഭക്ഷണങ്ങളില്‍ എരുവിനായി ഉപയോഗിക്കുന്നതാണെങ്കിലും പലപ്പോഴും സ്ത്രീകളെ ഉപദ്രവിക്കാന്‍ വേണ്ടി പുരുഷന്മാര്‍ പ്രയോഗിക്കുന്ന വിദ്യയായി മുളക് തേക്കല്‍ മാറിയോ എന്നും പോലും സംശയം തോന്നാം.

ഒന്ന് വായില്‍ വെച്ചാല്‍ തന്നെ വിവരം അറിയും, പറഞ്ഞുവരുന്നത് മുളകിനെ കുറിച്ച് തന്നെയാണ്. ഭക്ഷണങ്ങളില്‍ എരുവിനായി ഉപയോഗിക്കുന്നതാണെങ്കിലും പലപ്പോഴും സ്ത്രീകളെ ഉപദ്രവിക്കാന്‍ വേണ്ടി പുരുഷന്മാര്‍ പ്രയോഗിക്കുന്ന വിദ്യയായി മുളക് തേക്കല്‍ മാറിയോ എന്നും പോലും സംശയം തോന്നാം. 

വീട്ടിലിരിക്കുന്ന അമ്മമാര്‍ പോലും കുഞ്ഞ് ഒരു തെറ്റു ചെയ്താലോ എന്തെങ്കിലും മോശമായ പദപ്രയോഗം നടത്തിയാലോ വായില്‍ പച്ചമുളക് തേക്കുന്നത് നാം കാണാറുണ്ട്. ഇതു വളര്‍ന്നുവരുന്ന പുരുഷ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുണ്ടോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ നാം കാണാറുമുണ്ട്.  

ഒരു അധ്യാപകന്‍ തന്നെ മുളക് കൊണ്ട് ഒരു യുവതിയെ അക്രമിച്ചാലോ ? ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍  ചൊവ്വാഴ്ചത്തെ എപ്പിസോഡില്‍ ഇതിന് സമാനമായ സംഭവുമുണ്ടായി. അധ്യാപകനും മത്സരാര്‍ഥിയുമായി രജിത് കുമാര്‍ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ച സംഭവം പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസ് ഒരു ഹൈസ്‌കൂള്‍ ആക്കിക്കൊണ്ടുള്ള വീക്ക്‌ലി ടാസ്‌കിനിടെയാണ് കയ്യില്‍ കരുതിയിരുന്ന മുളകിന്റെ അംശം രേഷ്മയുടെ കണ്ണിന് താഴെ രജിത് എഴുതിയത്. നീറ്റല്‍ സഹിക്കാനാവാതെ നിലവിളിച്ച രേഷ്മയെ രണ്ടുപേര്‍ ചേര്‍ന്ന് ആദ്യം വാഷ്‌റൂം ഏരിയയിലേക്ക് കൊണ്ടുപോയി കണ്ണ് കഴുകിച്ചു. പിന്നാലെ ബിഗ് ബോസ് രേഷ്മയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും വൈദ്യസഹായം നല്‍കുകയും ചെയ്തു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി പുറത്ത് ആശുപത്രിയിലേക്കും മാറ്റി.

കണ്ണില്‍ ചെറിയൊരു പൊടി ഇരുന്നാല്‍ പോലും നമ്മുക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാം. അപ്പോള്‍ പിന്നെ കണ്ണില്‍ മുളകായാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടോ ? സാധാരണ മുളകുകളുടെ എരിവ് 30000 ഹീറ്റ് യൂണിറ്റാണ്. ഈ മുളക് കണ്ണില്‍ പോയാല്‍ എന്തായിരിക്കും സംഭവിക്കുക ? മുളകിന്‍റെ ഒരംശം കണ്ണില്‍ പോയാല്‍ മതി നീറാന്‍. വെള്ളം കൊണ്ട് കഴുകിയത് കൊണ്ട് നീറ്റല്‍ മാറണം എന്നില്ല. മുളകില്‍ അടങ്ങിയിരിക്കുന്ന ക്യാപ്സൈസന്‍ ആണ് എരുവിന് കാരണമാകുന്നത്.

കണ്ണുകള്‍ പോലെയുള്ള മൃദുലമായ പദലങ്ങളില്‍ മുളകായാല്‍ നീറ്റല്‍ അസഹ്യമായിരിക്കും. ക്യാപ്സൈസന്‍ ആണ് ഇതിന് കാരണക്കാരനും. മൃദുലമായ അവയവം ആയതുകൊണ്ടുതന്നെ ഇത് കണ്ണിനെ എങ്ങനെ വേണമെങ്കിലും ബാധിക്കാം എന്നാണ് 'റിവ്യൂ ഓഫ് ഒപ്റ്റോമെട്രി'യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.   

കണ്ണില്‍ മുളക് പോയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

  • ഒരിക്കലും കണ്ണുകള്‍ തിരുമരുത്. 
  • വെള്ളം ശക്തിയായി കണ്ണില്‍ ഒഴിക്കാം.
  • കണ്ണുനീര്‍ വരുന്നത് നല്ലതാണ്. എന്നാല്‍ നിങ്ങളുടെ കണ്ണുനീരിന്  ക്യാപ്സൈസനെ പുറത്താക്കാന്‍ കഴിവുണ്ടോ എന്ന് പറയാന്‍ കഴിയില്ല.
  • പാല്‍ കണ്ണില്‍ ഒഴിക്കുന്നതും നല്ലതാണ് എന്ന് ഇന്ത്യ ടൈംസ് ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. 
  • കോട്ടണ്‍ തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ മാത്രം കണ്ണ് തുടക്കുക.
  • വേദന അസഹ്യമായാല്‍ വൈദ്യ സഹായം തേടുക. 
click me!