ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

By Web TeamFirst Published Jul 30, 2019, 6:06 PM IST
Highlights

​​ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഗര്‍ഭധാരണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ആവശ്യമുള്ളതും പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. ക്യത്യമായി ഒരു ഡയറ്റ് ഫോളോ ചെയ്താൽ 80 ശതമാനത്തോളം ഈ പ്രശ്നം മറികടക്കാൻ സാധിക്കുമെന്നാണ് ഹാർവേഡ‍് മെഡ‍ിക്കൽ സ്കൂളിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ഓവുലേഷനും പ്രജനനപ്രക്രിയയും സാധാരണ ഗതിയിലാകാന്‍ ശരിയായ ഭക്ഷണക്രമം സഹായിക്കും. ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഇലക്കറികൾ...

​​ഇലക്കറികളിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

തണ്ണിമത്തൻ...

​ഗർഭധാരണ സാധ്യത വർധിപ്പിക്കുന്ന ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തൻ. ഗർഭധാരണത്തിന് മാത്രമല്ല ആർത്തവം ക്യത്യമാക്കാനും തണ്ണിമത്തൻ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്. 



മത്സ്യങ്ങൾ...

സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വർധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുൽപ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വർധിപ്പിക്കാന്‍ സഹായിക്കും.

നട്സുകൾ...

ഒമേഗ ത്രീ ഫാറ്റി ആസിഡ്സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് നട്സുകള്‍. ഇവ ഗര്‍ഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതല്‍ ക്ഷമത നല്‍കാന്‍ ഇവയ്ക്ക് കഴിയും.

മാതളം...

 പ്രത്യുത്പാദനശേഷി വർധിപ്പിക്കാനും ഹീമോഗ്ലോബിന്‍ അളവ് കൂട്ടാൻ ഏറ്റവും നല്ലതാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. കൂടാതെ ധാരാളം കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയിട്ടുണ്ട്.


 

click me!