
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഭക്ഷണത്തോടുള്ള അതൃപ്തി ട്വീറ്റ് ചെയ്യുമ്പോള്‍ അമേരിക്കയിലെ അകാഡമീഷ്യനായ ടോം നിക്കോളാസ് കരുതിക്കാണില്ല, അത് ഇത്രവലിയ പുലിവാലാകുമെന്ന്. ട്വിറ്ററില്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് വലിയ സംവാദം തന്നെയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത്.
ഭക്ഷണത്തെക്കുറിച്ച് വിവാദമാകാവുന്ന ഒരു അഭിപ്രായം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ട്വീറ്റിന് മറുപടിയായാണ് ഞായറാഴ്ട ടോം നിക്കോളാസ് ഇന്ത്യന്‍ ഭക്ഷണം മോശമാണെന്ന് കുറിച്ചത്. 12000 ലൈക്സും ടണ്‍ കണക്കിന് കമന്‍റുമാണ് നിക്കോളാസിന് ഈ ഒരൊറ്റ ട്വീറ്റില്‍ ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഓരോ ആഹാരവും രുചിച്ചുനോക്കാതെ ഇത്തരമൊരു അഭിപ്രായം നിങ്ങള്‍ക്ക് പറയാനാകില്ലെന്ന് ഒരാള്‍ ട്വീറ്റിനോട് പ്രതികരിച്ചു. നിക്കോളാസിന്‍റെ അഭിപ്രായത്തോട് യോചിച്ചും വിയോചിച്ചും ഇപ്പോള്‍ ഇന്ത്യന്‍ ആഹാരമാണ് ട്വിറ്ററിലെ ട്രെന്‍റിംഗ് ടോപ്പിക്.
'നിങ്ങളുടെ നാക്കിന് രുചിയൊന്നുമറിയാന്‍ പറ്റില്ലേ ?' ന്നാണ് പദ്മാ ലക്ഷ്മി പ്രതികരിച്ചത്. മറ്റുള്ള ഭക്ഷണം അറിയാത്ത അമേരിക്കക്കാര്‍ക്കുവേണ്ടി 1000 ഡോളര്‍ മുടക്കാമെന്ന് തോര്‍ ബെന്‍സണും ട്വീറ്റ് ചെയ്തതോടെ ട്വിറ്ററില്‍ ഇന്ത്യന്‍ ആഹാരം തരംഗമാകുകയായിരുന്നു. ഇന്ത്യന്‍ ഭക്ഷണം ഉണ്ടാക്കാന്‍ അറിയുന്നവരില്‍ നിന്ന് ടോം കഴിക്കണമായിരുന്നുവെന്ന് ഹുസൈന്‍ ഫഖാനിയും ട്വീറ്റ് മറുപടി നല്‍കി.