ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു 10 മിനിറ്റില്‍ തയ്യാറാക്കാം; റെസിപ്പി

Published : Jun 19, 2024, 10:10 AM ISTUpdated : Jun 19, 2024, 10:29 AM IST
ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു 10 മിനിറ്റില്‍ തയ്യാറാക്കാം; റെസിപ്പി

Synopsis

ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു പത്ത്  മിനിറ്റിനുള്ളില്‍ തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

 

ഗോതമ്പ് കൊണ്ട് കിടിലന്‍ ഒരു ലഡ്ഡു വീട്ടില്‍ തയ്യാറാക്കിയാലോ? 
 
വേണ്ട ചേരുവകള്‍

ഗോതമ്പു പൊടി - 1 കപ്പ്‌ 
പഞ്ചസാര - 1/2 കപ്പ്‌ 
നട്സ് - ബദാം, അണ്ടിപരിപ്പ്, പിസ്ത പൊടിച്ചത് 
നെയ്യ് - 1/2 കപ്പ്‌ 
ഏലയ്ക്കാ പൊടി - 1 ടീസ്പൂണ്‍  

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ഗോതമ്പു പൊടിയിട്ട് ഒരു മൂത്ത മണം വരുമ്പോൾ കുറച്ച് നെയ്യ് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി എടുക്കണം.  മൂത്ത മണം വരുമ്പോൾ ഏലയ്ക്കാ പൊടിയും പൊടിച്ചു വെച്ചിരിക്കുന്ന നട്സും പഞ്ചസാര പൊടിച്ചതും ചേർത്തു കുറച്ചുനെയ്യും ചേർത്തു ഇളക്കുക.  ഒന്നു തണുത്തതിന് ശേഷം ലഡ്ഡുവിന്‍റെ ആകൃതിയിൽ ഉരുട്ടി എടുക്കുക. നല്ല ഹെൽത്തി ആയിട്ടുള്ള ലഡ്ഡു ഇങ്ങനെ വീട്ടിൽ തന്നെ വളരെ വേഗത്തിൽ തയ്യാറാക്കാം.

youtubevideo

Also read: രാവിലെ വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം മാറ്റങ്ങള്‍

 

PREV
click me!

Recommended Stories

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
'കാലി വയറുമായി ആരും ഉറങ്ങില്ല', 5 രൂപയ്ക്ക് താലി മീലുമായി ദില്ലി സർക്കാർ, ആയിരങ്ങളുടെ വിശപ്പടക്കി അടൽ കാൻറീൻ