നടൻ വിജയിയും ഭാര്യ സംഗീതയും വേർപിരിയുന്നുവെന്നും, ഇതിന് കാരണം നടി തൃഷയുമായുള്ള ബന്ധമാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇവരുടെ സ്വകാര്യ ജീവിതം ചർച്ചയാക്കുന്നതിനെതിരെ ഒരു ആരാധിക രംഗത്തെത്തി.
തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ദളപതി വിജയിയുമായുള്ള വിവഹ ബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത ഒരുങ്ങിയത്. സംഗീത അയച്ച വക്കീൽ നോട്ടീസ് അടക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഇതിൽ നിരവധി കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിലും വിജയ്ക്ക് ഒരു നടിയുമായി അവിഹത ബന്ധമുണ്ടെന്ന പോയ്ന്റ് ഏറെ ശ്രദ്ധനേടി. പിന്നാലെ ആരാണ് ആ നടി ? എന്ന ചോദ്യങ്ങളുയർന്നു. ഒടുവിൽ തൃഷയാണത് എന്ന കണ്ടെത്തലില്‍ സോഷ്യൽ മീഡിയ ഉപയോക്താക്കൾ എത്തി.
വിവാദങ്ങൾ ഒരുവശത്ത് നടക്കവെ ആദ്യമായി വിജയ് പ്രതികരിക്കുകയും ചെയ്തിരുന്നു. തന്റെ പ്രശ്നങ്ങൾ താൻ നോക്കിക്കോളാം എന്നാണ് ടിവികെ പരിപാടിയിൽ വിജയ് പറഞ്ഞത്. ഇപ്പോഴിതാ തൃഷ-വിജയ് അഭ്യൂഹങ്ങൾക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയിരിക്കുകയാണ് ഒരു ആരാധിക. ഭര്യാഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്നത്തെ എന്തിനാണ് പൊതുവിടത്ത് കൊണ്ടുവരുന്നതെന്ന് വിമർശകരോടായി അവർ ചോദിക്കുന്നു.
"ഭാര്യ-ഭർത്താക്കന്മാരുടെ ഇടയിലുള്ള വ്യക്തിപരമായ കാര്യമാണത്. അതെന്തിനാണ് ഇങ്ങനെ വലിച്ചിഴയ്ക്കുന്നത്. വേറെ ഒന്നും നിങ്ങൾക്ക് കിട്ടിയില്ലേ. രണ്ട് വയസുള്ള പെൺകുട്ടിയെ റേപ്പ് ചെയ്തപ്പോൾ അത് കേൾക്കാൻ നിങ്ങൾക്ക് സാധിച്ചില്ല. എന്തിനെടാ നീ അത് ചെയ്തതെന്ന് തട്ടി കേള്‍ക്കാന്‍ നിങ്ങൾക്ക് കഴിഞ്ഞില്ല. തൃഷയ്ക്കൊപ്പം വിജയ് വരുന്നതാണോ നിങ്ങൾക്ക് വലിയ കാര്യം. അവർ ഇരുവരും സുഹൃത്തുക്കളാണ്. വർഷങ്ങളായി ഒന്നിച്ച് അഭിനയിച്ചവരാണ്. ഇതെന്ന തമിഴ്നാട്. വിജയിയും ഒരു മനുഷ്യനല്ലേ. ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്നല്ലേ പറഞ്ഞത്. അതിന് എന്താ അദ്ദേഹത്തോട് ഇത്രയും ദേഷ്യം", എന്നാണ് ആരാധിക ചോദിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഇവർ പറഞ്ഞത് വളരെ ശരിയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.



