അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കാം ഈ നട്സുകള്‍

Published : Oct 19, 2025, 09:41 PM IST
weight loss

Synopsis

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

വണ്ണം കുറയ്ക്കാനും വയറും കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ബദാം

പ്രോട്ടീന്‍, ആരോഗ്യകമായ കൊഴുപ്പ്, നാരുകള്‍, വിറ്റാമിന്‍ ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ബദാം. 100 ഗ്രാം ബദാമില്‍ 21.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ബദാം സഹായിക്കും.

2. നിലക്കടല

പ്രോട്ടീന്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 100 ഗ്രാം നിലക്കടലയില്‍ 23.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

3. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

4. പിസ്ത

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

5. ബ്രസീല്‍ നട്സ്

പ്രോട്ടീനും ഫൈബറും അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !