എന്തുകൊണ്ട് ഈ രോഗമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം?

Published : Sep 10, 2023, 12:53 PM ISTUpdated : Sep 10, 2023, 12:54 PM IST
എന്തുകൊണ്ട് ഈ രോഗമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം?

Synopsis

ഈന്തപ്പഴം അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ശരീരഭാരം കൂടാനും, ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ഭക്ഷണ അലര്‍ജി ഉള്ളവര്‍ ,  ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം (IBS) ഉള്ളവര്‍ ഉയര്‍ന്ന ഫ്രക്ടോസ് ഉള്ളടക്കം കാരണം ഈന്തപ്പഴം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 

പോഷകങ്ങളാൽ സമ്പുഷ്ടമായ ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഫൈബറിനാല്‍ സമ്പന്നവുമാണ് ഈന്തപ്പഴം. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. 

ഈന്തപ്പഴം അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ശരീരഭാരം കൂടാനും, ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ഭക്ഷണ അലര്‍ജി ഉള്ളവര്‍, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം (IBS) ഉള്ളവര്‍ ഉയര്‍ന്ന ഫ്രക്ടോസ് ഉള്ളടക്കം കാരണം ഈന്തപ്പഴം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഈന്തപ്പഴം അമിതമായി കഴിക്കുന്നത് ചിലരില്‍ വയറിന് അസ്വസ്ഥത ഉണ്ടാകാം. പ്രത്യേകിച്ച്, ചിലർക്ക് വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് വയറുവേദനയ്ക്കും കാരണമാകും.  ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹിക്കാൻ വളരെ സമയമെടുക്കുന്നതു മൂലം ചിലരില്‍ ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭക്ഷണ അലർജിയോ വയറിളക്കമോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. കൃത്യമായ ഇടവേളകളിൽ ചെറിയ അളവില്‍ ഇത് കഴിക്കുന്നതാണ് അക്കൂട്ടര്‍ക്ക് നല്ലത്.  അതിനാല്‍ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ ഒരു ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഐബിഎസ് അഥവാ ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം എന്ന അസുഖം കാര്യമായും ജീവിതരീതികളിലെ പിഴവ് മൂലം പിടിപെടുന്നതാണ്. ഭക്ഷണത്തിനും വിശ്രമത്തിനും വ്യായാമത്തിനും ഉറക്കത്തിനുമെല്ലാം സമയക്രമം ഇല്ലാതെ മുന്നോട്ട് പോകുന്നതാണ് അധികപേരിലും ഐബിഎസ് പിടിപെടാൻ കാരണമാകുന്നത്. 

പ്രമേഹ രോഗികളും ഈന്തപ്പഴം മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം. അതേസമയം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഈന്തപ്പഴത്തിന് നിരവധി ഗുണങ്ങളുമുണ്ട്. ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിന്റെ വികാസത്തിന് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: അടിവയറും വണ്ണവും കുറയ്ക്കാന്‍ ഈ പച്ചക്കറി ദിവസവും കഴിക്കാം...

youtubevideo

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍