മഗ്നീഷ്യത്തിന്‍റെ അഭാവം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Published : Aug 16, 2021, 02:34 PM ISTUpdated : Nov 12, 2022, 07:28 PM IST
മഗ്നീഷ്യത്തിന്‍റെ അഭാവം ശരീരത്തെ ബാധിക്കുന്നത് എങ്ങനെ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

Synopsis

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങൾക്കും അവയുടെതായ ധർമങ്ങൾ ഉണ്ട്. ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. പ്രതിരോധശേഷി മുതല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് വരെ മഗ്നീഷ്യം സഹായിക്കും. 

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിച്ചേക്കാം. ഉത്കണ്ഠ അകറ്റാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം നല്ലതാണ്. 

ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിലെത്തുന്നത്. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

മത്തങ്ങക്കുരു ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മത്തങ്ങക്കുരുവില്‍ ആവശ്യത്തിന് മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും എല്ല് തേയ്മാനത്തെ പ്രതിരോധിക്കാനും സഹായിക്കും. സാലഡ് ആയോ സ്മൂത്തിയായോ മത്തങ്ങക്കുരു കഴിക്കാം. 

രണ്ട്...

ഇലക്കറികളിലും  മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചീര നല്ലതാണ്. 

മൂന്ന്...

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വലിയ ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം  മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.  അതിനാല്‍ നേന്ത്രപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്‍റെ അഭാവം ഇല്ലാതാക്കാന്‍ സഹായിക്കും. 

നാല്...

ചുവന്ന അരിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.   ചുവന്ന അരിയിൽ മഗ്നീഷ്യം ഒരു മികച്ച സ്രോതസ്സായതിനാൽ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അഞ്ച്...

മഗ്നീഷ്യത്തിന്‍റെ മികച്ച ഉറവിടമാണ് തൈര്. ഒപ്പം ഇത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.   

ആറ്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും നട്സ് സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

ഏഴ്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  സാധാരണ വലുപ്പത്തിലുള്ള ഒരു അവക്കാഡോയില്‍  58 മില്ലിഗ്രാമോളം മഗ്നീഷ്യം ആണ് അടങ്ങിയിരിക്കുന്നത്. 

എട്ട്...

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. കൂടാതെ ഇവയില്‍ അയേണ്‍, കോപ്പര്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

Also Read: വണ്ണം കൂടുമെന്ന പേടി വേണ്ട; ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
Read more Articles on
click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍
മുട്ടുവേദനയും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ