സ്കൈ ഡൈവിങ്ങിനിടെ ബര്‍ഗര്‍ കഴിക്കുന്ന യുവതി; വൈറലായി വീഡിയോ

Published : Oct 13, 2022, 10:49 PM ISTUpdated : Oct 13, 2022, 10:55 PM IST
സ്കൈ ഡൈവിങ്ങിനിടെ ബര്‍ഗര്‍ കഴിക്കുന്ന യുവതി; വൈറലായി വീഡിയോ

Synopsis

ഭൂമിയിൽ നിന്നും 10000 അടി ഉയരത്തിൽ ആകാശത്തിൽ നിന്നുകൊണ്ട്  ബർഗർ ആസ്വദിക്കുന്ന വീഡിയോയാണ്  27 കാരിയായ മക്കെന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഭക്ഷണം അന്തരീക്ഷത്തിൽ വച്ച് ആസ്വദിച്ചു കഴിക്കുന്നതിന്റെ സന്തോഷവും മക്കെന്നയുടെ മുഖത്ത് കാണാം. 

സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടു മുമ്പ് വിമാനത്തിൽ തൂങ്ങിനിന്നുകൊണ്ട് വർക്കൗട്ട് ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ സ്കൈ ഡൈവിങ്ങിനിടെ ബർഗർ കഴിക്കുന്ന മറ്റൊരു യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കൈ ഡൈവറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മക്കെന്ന നൈപ്പ് എന്ന യുവതിയാണ് ആകാശത്തിൽ വച്ച് സ്കൈ ഡൈവിങ്ങിനിടെ ബർഗർ കഴിച്ചത്. 

ഭൂമിയിൽ നിന്നും 10000 അടി ഉയരത്തിൽ ആകാശത്തിൽ നിന്നു കൊണ്ട്  ബർഗർ ആസ്വദിക്കുന്ന വീഡിയോയാണ്  27 കാരിയായ മക്കെന്ന തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഭക്ഷണം അന്തരീക്ഷത്തിൽ വച്ച് ആസ്വദിച്ചു കഴിക്കുന്നതിന്റെ സന്തോഷവും മക്കെന്നയുടെ മുഖത്ത് കാണാം. ഇവിടെ നിന്ന് ബർഗർ കഴിക്കുമ്പോൾ അതിന് രുചി കൂടുതലുള്ളതായി തോന്നുന്നുവെന്നും മക്കെന്ന വീഡിയോ പങ്കുവച്ചു കൊണ്ട്  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇത് ആദ്യമായല്ല മക്കെന്ന ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്.സാൻവിച്ചും പൈയും പിസയും ബ്രേക്ഫാസ്റ്റുമൊക്കെ ഇത്തരത്തില്‍ ആകാശത്തുവച്ച്  കഴിക്കുന്ന  ധാരാളം വീഡിയോകൾ മക്കെന്ന തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. പല വീഡിയോകളും ലക്ഷ കണക്കിന് ആളുകളാണ് കണ്ടത്.

മക്കെന്നയുടെ പുത്തന്‍ വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. കാറ്റത്ത് ബര്‍ഗര്‍ പോകരുതെന്നും, ഇത് പറന്ന് താഴെ നിൽക്കുന്ന ആരുടെയെങ്കിലും തലയിലേക്ക് വീണാൽ എന്തായിരിക്കും, ഒരിക്കലെങ്കിലും സ്കൈ ഡൈവിംഗ് നടത്തണമെന്ന ആഗ്രഹം മക്കെന്നയുടെ വീഡിയോകൾ കാണുമ്പോൾ തോന്നുന്നുവെന്നുമൊക്കെ പോകുന്നു കമന്‍റുകള്‍. 

ബര്‍ഗര്‍ കഴിക്കുന്ന മക്കെന്നയുടെ വീഡിയോ കാണാം. . . 

 

Also Read: കൂട്ടുകാരനൊപ്പം ഫുട്‌ബോൾ കളിക്കുന്ന വളർത്തുനായ; വൈറലായി വീഡിയോ

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്