ജല ഉപവാസം (water fasting) എടുക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ഇപ്പോൾ ഫാസ്റ്റിംഗാണ് ട്രെൻഡ്. ശരീരഭാരം നിയന്ത്രിക്കുന്നതിന് പലതരം ഫാസ്റ്റിംഗുകൾ നമ്മൾ എടുക്കാറുണ്ട്. അത്തരത്തിലൊന്നാണ് ജല ഉപവാസം (water fasting). ജല ഉപവാസം എടുക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
ഇൻസുലിൻ സംവേദനക്ഷമത കൂട്ടുന്നു
ജല ഉപവാസം എടുക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കും. ഇത് പൊണ്ണത്തടിയും പ്രമേഹവും ഉണ്ടാവുന്നത് തടയുന്നു.
25
Image Credit : Getty
കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
ജല ഉപവാസം എടുക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ എളുപ്പം ഇല്ലാതാക്കാൻ സാധിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
35
Image Credit : Getty
വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് ചെറുക്കുന്നു
ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാൻ ജല ഉപവാസം എടുക്കുന്നതിലൂടെ സാധിക്കും.
45
Image Credit : Getty
ദഹന സംവിധാനത്തെ പിന്തുണയ്ക്കുന്നു
ജല ഉപവാസം എടുക്കുന്നതിലൂടെ ദഹന സംവിധാനത്തെ കൂടുതൽ മെച്ചമുള്ളതാക്കാൻ സാധിക്കും. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നു.
55
Image Credit : Getty
മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നു
ജല ഉപവാസം എടുക്കുന്നത് ശാരീരികാരോഗ്യത്തെ മാത്രമല്ല മനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്നു. അതിനാൽ ഇത് എടുക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Latest Videos

