'ഭക്ഷണത്തോട് വേണോ ഇത്രയും ക്രൂരത...'; പപ്പടത്തിന് പകരം ചോക്ലേറ്റ്, മോരിന് പകരം ജ്യൂസ്, വെെറലായി ചിത്രം

Web Desk   | Asianet News
Published : Aug 15, 2020, 08:33 AM ISTUpdated : Aug 15, 2020, 08:46 AM IST
'ഭക്ഷണത്തോട് വേണോ ഇത്രയും ക്രൂരത...'; പപ്പടത്തിന് പകരം ചോക്ലേറ്റ്, മോരിന് പകരം ജ്യൂസ്, വെെറലായി ചിത്രം

Synopsis

'ബബ്ലി' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വിചിത്രമായ ഈ ഫുഡ് കോമ്പിനേഷന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. പലരും പെൺകുട്ടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

ഈ കൊറോണക്കാലത്ത് മിക്ക വീടുകളിലും പാചക പരീക്ഷണങ്ങൾ തകർക്കുകയാണ്. നമ്മൾ മനസിൽ പോലും വിചാരിക്കാത്ത ചില വ്യത്യസ്തമായ കോമ്പിനേഷനുകളാണ് പലതും. പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക...ഇങ്ങനെ പോകുന്നു വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍.

ഇപ്പോൾ ഇതാ വ്യത്യസ്തമായ പുതിയൊരു പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. 'ബബ്ലി' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വിചിത്രമായ ഈ ഫുഡ് കോമ്പിനേഷന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. പലരും പെൺകുട്ടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. രുചികരമായ ഭക്ഷണങ്ങളെ എന്തിനാണ് ഇങ്ങനെ ഒന്നിച്ചു വച്ച് അരോചകമായി തോന്നിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. 

മാ​ഗി മറ്റൊരു പാത്രത്തിലാണ് വച്ചിരുന്നതെങ്കിൽ ഇത്രയും പ്രശ്നം തോന്നില്ല എന്നു കമന്റ് ചെയ്തവരുമുണ്ട്. ഇതിന് പെൺകുട്ടി പറഞ്ഞ മറുപടിയും രസകരമാണ്. താൻ പപ്പടത്തിന് പകരമാണ് ചോക്ലേറ്റ് കഴിക്കുന്നതെന്നും മോരിനു പകരം ജ്യൂസും ദാൽഭാട്ട്( ചോറും പരിപ്പ് സൂപ്പും ചേർന്ന വിഭവം) ആയി മാ​ഗിയും കഴിക്കുന്നുവെന്നാണ് മറുപടി നൽകിയത്. ഇവിടെയും തീർന്നില്ല താൻ കഴിക്കുന്ന രീതിയും പെൺകുട്ടി വിശദീകരിച്ചെഴുതി. 

ആദ്യം മാ​ഗി ജ്യൂസിൽ മുക്കും, ശേഷം പപ്പടം പോലെ ചോക്ലേറ്റ് ഒരു കടി കടിക്കുമെന്നാണ് പെൺകുട്ടി കുറിച്ചത്. ഭക്ഷണത്തോട് ഇത്രയും ക്രൂരത ചെയ്ത പെൺകുട്ടിയുടെ പോസ്റ്റ് റിപ്പോർട്ട് ചെയ്യാൻ പോവുന്നു, ജ്യൂസിൽ അൽപം ടൊമാറ്റ് കെച്ചപ് കൂടിയാവാം എന്നുമൊക്കെ പോകുന്നു മറ്റ് കമന്റുകൾ. ‌എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

'പേടിക്കേണ്ട, ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല':‌ ലോകാരോഗ്യ സംഘടന

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍