ഇഷ്ടവിഭവം കഴിക്കാനായി 200 കിലോ മീറ്റർ യാത്ര; സൈബര്‍ ലോകത്ത് താരമായി യുവതി

By Web TeamFirst Published May 22, 2021, 8:38 PM IST
Highlights

യുകെ സ്വദേശിനിയായ വിക്കി ​ഗീയാണ് തന്റെ ഇഷ്ടവിഭവം കഴിക്കാനായി 200 കിലോ മീറ്റർ യാത്ര ചെയ്തത്. കേംബ്രിഡ്ജിൽ നിന്ന് ബാർണെസ്ലി വരെ നാല് മണിക്കൂർ നീളുന്ന യാത്രയാണ് വിക്കി നടത്തിയത്.  

ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനായി നാല് മണിക്കൂര്‍ നീളുന്ന യാത്ര ചെയ്ത യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. യുകെ സ്വദേശിനിയായ വിക്കി ​ഗീയാണ് തന്റെ ഇഷ്ടവിഭവം കഴിക്കാനായി 200 കിലോ മീറ്റർ യാത്ര ചെയ്തത്. 

കേംബ്രിഡ്ജിൽ നിന്ന് ബാർണെസ്ലി വരെ നാല് മണിക്കൂർ നീളുന്ന യാത്രയാണ് വിക്കി നടത്തിയത്. ബാർണസ്ലിയിലുള്ള ഡോളി ഡെസേർട്സ് എന്ന കടയിലെ പ്രസിദ്ധമായ ബിസ്കോഫ് പുഡ്ഡിങ്ങിന് വേണ്ടിയാണ് വിക്കി യാത്ര ചെയ്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിക്കി തന്നെ ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

''ഒരു ഡെസേർട്ട് കഴിക്കാനായി നിങ്ങൾ എത്ര ദൂരം യാത്ര ചെയ്യും? ഈ കസ്റ്റമർ കേംബ്രിഡ്ജിൽ നിന്ന് വന്നതാണ്..നാല് മണിക്കൂർ യാത്ര ചെയ്ത്"- ഷോപ്പിലെ ജീവനക്കാരൻ പറയുന്നു. ബബിൾഡ് വാഫ്ളെ വിത്ത് ഐസ്ക്രീം, കിൻഡർ ബ്യൂണോ സോസ്, വിപ്പ്ഡ് ക്രീം, ഒരു ലോട്ടസ് ബിസ്കോഫ് ബിസ്കറ്റ്, ബിസ്കോഫ് സോസ് എന്നിവ നിറഞ്ഞ പുഡ്ഡിങ്ങാണ് വിക്കി കഴിക്കാനായി വാങ്ങിയത്. 

Also Read: ഇതൊക്കെയാണ് നുമ്മ കഴിക്കുന്ന ഭക്ഷണങ്ങള്‍; ഡയറ്റ് പ്ലാന്‍ പങ്കുവച്ച് മിലിന്ദ് സോമന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!