World Sleep Day 2025: രാത്രി നല്ല ഉറക്കം കിട്ടാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

Published : Mar 13, 2025, 04:30 PM IST
World Sleep Day 2025: രാത്രി നല്ല ഉറക്കം കിട്ടാന്‍ കുടിക്കേണ്ട  പാനീയങ്ങള്‍

Synopsis

 ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുക. എന്തായാലും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.  

രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വന്നാല്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. പല കാരണങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെടാം. ഉറക്കക്കുറവിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുക. എന്തായാലും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. മഞ്ഞള്‍ പാല്‍ 

പാലിലുള്ള കാത്സ്യം ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്. അതുപോലെ മഞ്ഞളിലെ കുര്‍ക്കുമിനും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

2. തുളസി ചായ 

രാത്രി തുളസി ചായ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

3. പെപ്പർമിന്‍റ്​  ടീ 

പെപ്പർമിന്‍റ്​  ഇലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതിനാല്‍ രാത്രി പെപ്പർമിന്‍റ്​  ടീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ബദാം മില്‍ക്ക്

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതിനാല്‍ രാത്രി ബദാം പാല്‍ കുടിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

5. ചെറി ജ്യൂസ് 

ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ്  കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

6. കിവി ജ്യൂസ് 

ഉയര്‍ന്ന ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയ  കിവി ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍