ഗോകുലത്തെ സമനിലയില്‍ കുരുക്കി ഐസ്വാള്‍

Published : Jan 04, 2020, 09:47 PM IST
ഗോകുലത്തെ സമനിലയില്‍ കുരുക്കി ഐസ്വാള്‍

Synopsis

പതിനാലാം മിനിറ്റില്‍ അബ്ദൗലയെ ഐസ്വാളിനെ മുന്നിലെത്തിച്ചു. എഴുപതാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിലൂടെ ഗോകുലം സമനില പിടിച്ചു.

കോഴിക്കോട്: പത്തുപേരുമായി പൊരുതിയ ഐസ്വാള്‍ എഫ്‌സിക്കെതിരെ ഹോം ഗ്രൗണ്ടില്‍ ഗോകുലത്തിന് സമനില മാത്രം. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ നാലു കളികളില്‍ ഏഴ് പോയന്റുള്ള ഗോകുലം ആറാം സ്ഥാനത്തായപ്പോള്‍ ആറ് കളികളില്‍ ഏഴ് പോയന്റുല്ള ഐസ്വാള്‍ ഗോള്‍ ശരാശരിയില്‍ അഞ്ചാം സ്ഥാനത്താണ്.

പതിനാലാം മിനിറ്റില്‍ അബ്ദൗലയെ ഐസ്വാളിനെ മുന്നിലെത്തിച്ചു. എഴുപതാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിലൂടെ ഗോകുലം സമനില പിടിച്ചു. ഹെന്‍റി കിസേക്കയുടെ ഗോള്‍ ശ്രമം പെനല്‍റ്റി ബോക്സില്‍ കൈ കൊണ്ട് തടഞ്ഞിട്ടതിന് ജോസഫ് അഡിജൈ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് പത്തുപേരുമായാണ് ഐസ്വാള്‍ പൊരുതിയത്.

എന്നാല്‍ ഹാന്‍ഡ് ബോളിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റാന്‍ ഗോകുലത്തിനായില്ല. മാര്‍ക്കസ്  ജോസഫിന്റെ ഷോട്ട് ഐസ്വാള്‍ ഗോള്‍ കീപ്പര്‍ ലാല്‍റെമ്റുവാത്ത തട്ടിയകറ്റി. പത്തുപേരായി ചുരുങ്ങിയതോടെ ഐസ്വാള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും ഗോകുലത്തിന് ഗോള്‍ മടക്കാനായില്ല.

മികച്ച അവസരങ്ങള്‍ ഒരുക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടെങ്കിലും സമനില ഗോളിനായുള്ള ഗോകുലത്തിന്റെ സമ്മര്‍ദ്ദം ഒടുവില്‍ ഫലം കണ്ടു. ഗോകുലത്തിന്റെ മാനം കാത്ത് മാര്‍ക്കസ് ജോസഫ് ഗോകുലത്തിന്റെ സമനില ഗോള്‍ കണ്ടെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്