
റിയാദ്: കരിയറിൽ 1,000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുതിപ്പ് തുടരുന്നു. സൗദി പ്രോ ലീഗിൽ അൽ-ഖൊലൂദ് ക്ലബ്ബിനെതിരായ മത്സരത്തിൽ കേവലം 15 മിനിറ്റിനിടെ ഹാട്രിക്ക് നേടി അൽ നസറിന് 5-3ന്റെ തകർപ്പൻ ജയം സമ്മാനിച്ചാണ് പോർച്ചുഗീസ് സൂപ്പർ താരം ആയിരം ഗോളിലേക്ക് ഒരുപടി കൂടി അടുത്തത്. ഈ ഹാട്രിക്കോടെ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോൾ നേട്ടം 985 ആയി ഉയർന്നു.
കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ആദ്യപകുതിയിൽ 2-2 എന്ന നിലയിൽ സമനിലയിലായിരുന്നു. 16-ാം മിനിറ്റിൽ യൂലിയൻ ഡൊമിംഗസിലൂടെ അൽ ഖൊലൂദാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആഞ്ചലോ ഗബ്രിയേലിലൂടെയും സാഡിയോ മാനെയിലൂടെയും അൽ നസർ തിരികെ തിരിച്ചടിച്ചെങ്കിലും ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ആന്‍റോയിൻ എസ്സോംബയിലൂടെ അൽ ഖൊലൂദ് ഒപ്പമെത്തി. രണ്ടാം പകുതിയിൽ റൊണാൾഡോ മത്സരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കി. 66, 72, 81 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 66-ാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ആദ്യ ഗോളിലൂടെ റൊണാള്‍ഡോ അല്‍ നസ്റിന് ലീഡ് സമ്മാനിച്ചു.72-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ രണ്ടാം ഗോൾ. 81-ാം മിനിറ്റില്‍ മൂന്നാം ഗോളിലൂടെ ഹാട്രിക്ക് പൂർത്തിയാക്കിയ റൊണാള്‍ഡോ ടീമിന്‍റെ ജയമുറപ്പിച്ചു.
പോർച്ചുഗീസ് താരം ജാവോ ഫെലിക്സ് മത്സരത്തിൽ നാല് അസിസ്റ്റുകളോടെ മികച്ച പിന്തുണ നൽകി. ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ അൽ ഖൊലൂദ് ഒരു ഗോൾ കൂടി മടക്കിയെങ്കിലും 5-3ന് അൽ നസർ വിജയം ഉറപ്പിച്ചു. അന്താരാഷ്ട്ര-ക്ലബ്ബ് കരിയറുകളിലായി റൊണാൾഡോ നേടുന്ന 67-ാമത് ഹാട്രിക്ക് ആണിത്. 2023-ൽ സൗദിയിൽ എത്തിയ ശേഷം അൽ നസറിനായി നേടുന്ന ഏഴാമത്തെ ഹാട്രിക്കും. കരിയർ ഗോളുകളുടെ എണ്ണത്തിൽ തന്‍റെ പ്രധാന എതിരാളിയായ ലിയോണൽ മെസിയേക്കാൾ (936 ഗോളുകൾ) 49 ഗോളുകൾക്ക് മുന്നിലെത്താനും റൊണാൾഡോയ്ക്കായി.
د’66 ⚽️ د’72 ⚽️ د’81 ⚽️
خلال 15 دقيقة، الأسطورة كريستيانو رونالدو يسجّل أول ثلاثية له هذا الموسم 🔥🐐
#النصر_الخلود | #دوري_روشن_السعودي https://t.co/dvhjxJ7zxq
— رياضة ثمانية (@thmanyahsports) October 29, 2026
മത്സരത്തിന് തൊട്ടുമുമ്പ് റൊണാൾഡോയെ തേടി മറ്റൊരു പുരസ്കാരവുമെത്തി. ഫ്രാൻസ് ഫുട്ബോൾ സംഘടിപ്പിച്ച ആഗോള ആരാധക വോട്ടെടുപ്പിലൂടെ മെസിയെ പിന്തള്ളി 'ഓൾ ടൈം ബാലൺ ഡി ഓർ' (B.O.A.T.) പുരസ്കാരം റൊണാൾഡോ സ്വന്തമാക്കിയിരുന്നു. 2007/08 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടി 42 ഗോളുകളോടെ റൊണാൾഡോ തന്‍റെ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കിയ പ്രകടനമാണ് എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ പ്രകടനമായി ആരാധകർ തിരഞ്ഞെടുത്തത്. 2012-ൽ 91 ഗോളുകൾ നേടിയ മെസിയുടെ പ്രകടനം രണ്ടാം സ്ഥാനത്തെത്തി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്ന് പരിശീലകനുമായുള്ള തർക്കത്തെത്തുടർന്ന് ഇറങ്ങിപ്പോയതിന് റൊണാൾഡോയ്ക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ 30 ദിവസത്തെ സസ്പെൻഷനും പിഴയും ചുമത്തി. ഒക്ടോബർ 1 മുതൽ ആരംഭിച്ച സസ്പെൻഷൻ കാലാവധി അവസാനിക്കുന്നതോടെ നവംബർ 14-ന് ഡെൻമാർക്കിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!