കേരളത്തിലെ യുവതാരങ്ങള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പരിശീലകരുടെ കൊച്ചിയില്‍ പരിശീലനം

Published : Oct 29, 2026, 06:20 PM IST
Fifa World Cup football

Synopsis

ഒക്ടോബർ 30, 31 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന 'ബുണ്ടസ്ലിഗ x സീ ഫുട്ബോൾ വീക്കിൽ' ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പരിശീലകർ കേരളത്തിലെ യുവതാരങ്ങൾക്ക് പരിശീലനം നൽകും. ഗ്രാസ്റൂട്ട് പരിശീലനമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശിൽപശാലയും 'ഡെർ ക്ലാസിക്കർ' മത്സരത്തിന്റെ തത്സമയ പ്രദർശനവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കൊച്ചി: ജര്‍മന്‍ ഫുട്‌ബോളിന്റെ പ്രൊഫഷണല്‍ പരിശീലന പരിചയങ്ങള്‍ കേരളത്തിലെ യുവതാരങ്ങളിലേക്ക് എത്തിക്കുന്നതിനായി 'ബുണ്ടസ്ലിഗ ഃ സി ഫുട്‌ബോള്‍ വീക്ക്' ഒക്ടോബര്‍ 30, 31 തീയതികളില്‍ കൊച്ചിയില്‍ നടക്കും. സി എന്റര്‍ടെയ്ന്‍മെന്റിന്റെ എന്റര്‍പ്രസസും ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്ലിഗയും ചേര്‍ന്ന് ഈരിസ് എഫ്സി കേരളയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസവും രാവിലെ പനമ്പിള്ളി നഗറിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ വിദഗ്ധ പരിശീലകര്‍ യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കും.

കേരളത്തിലെ ഗ്രാസ്റൂട്ട് പരിശീലനമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശില്‍പശാലയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രൊഫഷണല്‍ നിലവാരത്തിലുള്ള പരിശീലനം കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അതോടൊപ്പം പരിശീലനമേഖലയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കാനും കോച്ചുകള്‍ക്ക് പ്രയോജനപ്പെടുന്ന അനുഭവങ്ങള്‍ യുവതാരങ്ങളിലേക്കെത്തിക്കാനും ഈരിസ് എഫ്സി ചെയര്‍മാന്‍ ഷാഫി മേത്തര്‍ പറഞ്ഞു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് നടക്കുന്ന ബയേണ്‍ മ്യൂണിക്ക് - ഡോര്‍ട്ട്മുണ്ട് പോരാട്ടമായ 'ഡെര്‍ ക്ലാസിക്കര്‍' കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ആരാധകര്‍ക്ക് മത്സരത്തിന്റെ ആവേശം കാന്‍വാസില്‍ കാണാനും ഫുട്‌ബോള്‍ കായികവും സിനിമയും സംയോജിപ്പിക്കുന്നതുമായ അനുഭവം ലഭിക്കുന്നതിനുള്ള പരിപാടികളുണ്ടാകും. ടിക്കറ്റുകള്‍ ടിക്കറ്റ്ജീനിയ ആപ്പില്‍ ലഭ്യമാണ്. ബുണ്ടസ്ലിഗയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം കേരളം മത്സര സംപ്രേഷണത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഇന്ത്യയില്‍ താഴെത്തട്ടില്‍ നിന്ന് ഫുട്‌ബോളിനെ വളര്‍ത്തിയെടുക്കുക, ലോകോത്തര ഫുട്‌ബോള്‍ അനുഭവങ്ങളുമായി കായികപ്രേമികളെയും ആരാധകരെയും ക്ലബ്ബുകളെയും താരങ്ങളെയും യുവാക്കളെയും ബന്ധിപ്പിക്കുക, ആരാധകര്‍ക്ക് ലക്ഷ്യമിടുന്ന അനുഭവങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

കൊച്ചിയില്‍ ഇത് യാഥാര്‍ഥ്യമാകുന്നത് പങ്കാളികളെയും ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരിശീലകരെയും പരിശീലനം നേടുന്ന യുവതാരങ്ങളെയും ഒരുമിച്ച് 'ഡെര്‍ ക്ലാസിക്കര്‍' പോലൊരു മത്സരത്തിന്റെ ആവേശത്തിലേക്ക് ആകര്‍ഷിക്കുന്നതിലൂടെയാണ്. വരാനിരിക്കുന്ന ഇത്തരം നിലവാരമുള്ള ദിവസങ്ങളുടെ ആദ്യ ചുവടുവയ്പ്പാണിത്,' സി എന്റര്‍ടെയ്ന്‍മെന്റിന്റെ എന്റര്‍പ്രസസ് ലിമിറ്റഡ് - യൂറോപ്യന്‍ സ്‌പോര്‍ട്‌സ് ചീഫ് ബിസിനസ് ഓഫീസര്‍ ഭാവേഷ് ജനോറിയക്കര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബാഴ്സലോണയെ തൂക്കി! ഇനി കാണാൻ പോകുന്നത് റയൽ മാഡ്രിഡിന്റെ മാസ് കംബാക്കോ?
എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരം, ആരാധക വോട്ടെടുപ്പിൽ മെസിയെ മറികടന്ന് റൊണാള്‍ഡോ ഒന്നാമത്