
വെംബ്ലി: ഖത്തര്‍ ലോകകപ്പിനുള്ള(2022 FIFA World Cup) യൂറോപ്യന്‍ ക്വാളിഫയറില്‍(2022 FIFA World Cup Qualification UEFA) അൽബേനിയയെ തകർത്ത് ഇംഗ്ലണ്ട്(England vs Albania) യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി. ക്യാപ്റ്റൻ ഹാരി കെയ്‌ന്‍റെ(Harry Kane) ഹാട്രിക് കരുത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഹാരി മഗ്വെയർ, ജോർദാൻ ഹെൻഡേഴ്സൻ എന്നിവരും ഗോൾ നേടി. ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്‍റെ അഞ്ച് ഗോളുകളും. ഗ്രൂപ്പ് ഐയിൽ 23 പോയിന്‍റുമായി മുന്നിലുള്ള ഇംഗ്ലണ്ടിന് ഒരു പോയിന്‍റ് കൂടി നേടിയാൽ യോഗ്യത ഉറപ്പാക്കാം.
അതേസമയം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി സമനിലക്കുരുക്കിലായി. സ്വിറ്റ്സർലൻഡാണ് ഇറ്റലിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. സിൽവാൻ വിഡ്മർ 11-ാം മിനുറ്റിൽ സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചു. ലോറെൻസോയാണ് ഇറ്റലിയുടെ സമനില ഗോൾ നേടിയത്. ഇരു ടീമിനും 15പോയിന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗ്രൂപ്പ് സിയിൽ ഇറ്റലിയാണ് ഒന്നാമത്.
മറ്റ് മത്സരങ്ങളിൽ പോളണ്ട് ഒന്നിനെതിരെ 4 ഗോളിന് അൻഡോറയെയും ഡെൻമാർക്ക് ഒന്നിനെതിരെ 3 ഗോളിന് ഫറോ ദ്വീപിനെയും തോൽപ്പിച്ചു. ഡെൻമാർക്ക് നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!