ഏഷ്യന്‍ കപ്പില്‍ ക്വാര്‍ട്ടറിലെത്തിയില്ലെങ്കില്‍ സ്റ്റിമാച്ച് തെറിക്കും; കാലാവധി നീട്ടിയത് കര്‍ശന ഉപാധികളോടെ

Published : Sep 19, 2022, 10:54 PM IST
 ഏഷ്യന്‍ കപ്പില്‍ ക്വാര്‍ട്ടറിലെത്തിയില്ലെങ്കില്‍ സ്റ്റിമാച്ച് തെറിക്കും; കാലാവധി നീട്ടിയത് കര്‍ശന ഉപാധികളോടെ

Synopsis

അടുത്തവര്‍ഷം ജൂണ്‍ 16 മുതല്‍ ജൂലെ 16  വരെയാണ് എഎഫ്‌സി എഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്, കൊവിഡ് കാരണങ്ങളാല്‍ ചൈന ആതിഥേയത്വത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ച് ഇതുവരെ തീരുമാനാമായിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ ക്വാര്‍ട്ടറിലെത്തിച്ചാല്‍ സ്റ്റിമാച്ചിന്‍റെ കാലാവധി സ്വാഭാവികമായും ദീര്‍ഘിപ്പിക്കും. ഇല്ലെങ്കില്‍ സ്റ്റിമാച്ചിനെ പുറത്താക്കും.  

ദില്ലി: ഇന്ത്യന്‍ സീനിയര്‍ ഫുട്ബോള്‍ ടീം പരീശിലക സ്ഥാനത്ത് ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കാലാവധി അടുത്ത വര്‍ഷം നടക്കുന്ന എഎഫ്‌സി എഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് വരെ നീട്ടി നല്‍കിയത് കര്‍ശന ഉപാധികളോടെയെന്ന് റിപ്പോര്‍ട്ട്. ഇന്നലെയാണ് സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടി നല്‍കാന്‍ ഐ എം വിജയന്‍ അധ്യക്ഷനായ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ(ഐഐഎഫ്എഫ് ) ടെക്നിക്കല്‍ കമ്മിറ്റി ഐഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്.

അടുത്തവര്‍ഷം ജൂണ്‍ 16 മുതല്‍ ജൂലെ 16  വരെയാണ് എഎഫ്‌സി എഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്, കൊവിഡ് കാരണങ്ങളാല്‍ ചൈന ആതിഥേയത്വത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ ടൂര്‍ണമെന്‍റിന്‍റെ വേദി സംബന്ധിച്ച് ഇതുവരെ തീരുമാനാമായിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ ക്വാര്‍ട്ടറിലെത്തിച്ചാല്‍ സ്റ്റിമാച്ചിന്‍റെ കാലാവധി സ്വാഭാവികമായും ദീര്‍ഘിപ്പിക്കും. ഇല്ലെങ്കില്‍ സ്റ്റിമാച്ചിനെ പുറത്താക്കും.

ഡ്യൂറന്‍ഡ് കപ്പ് നേടിയ ലാ ഗണേശന് അഭിനന്ദനങ്ങള്‍; ഛേത്രിയെ തള്ളിമാറ്റിയ ബംഗാള്‍ ഗവര്‍ണറെ പൊരിച്ച് കായിക ലോകം

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ പ്രസിഡന്‍റ് കല്യാണ്‍ ചൗബേയുടെയും സെക്രട്ടറി ഷാജി പ്രഭാകരന്‍റെയും അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാനുള്ള ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്തുകയാണ് സ്റ്റിമാച്ചിന്‍റെ ടാര്‍ഗറ്റ് എന്നും അത് നേടിയാല്‍ കരാര്‍ സ്വാഭാവികമായും നീട്ടി നല്‍കുമെന്നും ഇല്ലെങ്കില്‍ അദ്ദേഹം പുറത്താകുമെന്നും ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ പറഞ്ഞു. ടെക്നിക്കല്‍ കമ്മിറ്റി മുന്നോട്ടുവെച്ച നിബന്ധനകളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതെന്നും പ്രഭാകരന്‍ വ്യക്തമാക്കി.

സ്റ്റിമാച്ചിന്‍റെ ലക്ഷ്യം എളുപ്പമല്ല

ലോക റാങ്കിംഗില്‍ 104-ാം സ്ഥാനത്തും ഏഷ്യയില്‍ 19ാം സ്ഥാനത്തുമുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യാ കപ്പിന് അഞ്ചാം തവണയും തുടര്‍ച്ചയായ രണ്ടാം തവണയുമാണ് യോഗ്യത നേടുന്നത്. 1964ല്‍ നാലു ടീമുകള്‍ മാത്രം മത്സരിച്ച ടൂര്‍ണമെന്‍റിനുശേഷം ഇന്ത്യ ഇതുവരെ ഗ്രൂപ്പ് ഘട്ടം കടന്നു മുന്നോട്ടുപോയിട്ടില്ല. വിയറ്റ്നാം പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം സെപ്റ്റംബര്‍ 24, 27 തീയതികളില്‍ വിയറ്റ്നാമിനും സിംഗപ്പൂരിനുമെതിരെ സൗഹൃ മത്സരങ്ങള്‍ കളിക്കും.

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ഏഥന്‍ ന്വാനേരി; 15 വയസ്സില്‍ ആഴ്‌സനല്‍ താരം സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

ഐ എം വിജയന് പത്മശ്രീ ശുപാര്‍ശ

മലയാളി ഫുട്ബോള്‍ താരം ഐ എം വിജയന്‍, ഷബീര്‍ അലി, അരുണ്‍ ഘോഷ് എന്നിവരെ ഈ വര്‍ഷത്തെ പത്മശ്രീ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാനും ഫെഡറേഷന്‍ എക്സിക്യട്ടീവ് കമ്മിറ്റി തീരുമാനമെടുത്തുവെന്ന് ഷാജി പ്രഭാകരന്‍ പറഞ്ഞു. ടെക്നിക്കല്‍ കമ്മിറ്റിം അംഗമായ മനോരഞ്ജന്‍ ഭട്ടചാര്യയെ ധ്യാന്‍ചന്ദ് പുരസ്കാരത്തിനും ജെജെ ലാല്‍പെഖുലയെ അര്‍ജുന പുരസ്കാരത്തിനും ശുപാര്‍ശ ചെയ്യാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്