ഈ വര്‍ഷം ഡ്യൂറന്‍ഡ് കപ്പില്‍ ഏഴ് മത്സരങ്ങളില്‍ കളിക്കുകയും മൂന്ന് ഗോളുകള്‍ നേടുകയും പത്മശ്രീ അവാര്‍ഡ് നേടുകയും ചെയ്തിട്ടുള്ള സുനില്‍ ഛേത്രി ഒളിവില്‍ പോയ ദിവസങ്ങള്‍ പൂജ്യം എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ പോയിട്ടുള്ള ഗവര്‍ണര്‍ ലാ ഗണേശന്‍റെ പൂര്‍വകാലചരിത്രം ചൂണ്ടിക്കാട്ടുകയായിരുന്നു ആരാധകന്‍.

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ കിരീടം നേടിയ ബെംഗലൂരു എഫ് സിക്ക് കിരീടം സമ്മാനിക്കുന്നതിനിടെ ഫോട്ടോക്ക് പോസ് ചെയ്യാനായി ബെംഗലൂരു നായകന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റിയ പശ്ചിമ ബംഗാള്‍ ആക്ടിംഗ് ഗവര്‍ണര്‍ ലാ ഗണേശനെതിരെ അണിനിരന്ന് കായികലോകം. ഡ്യൂറന്‍ഡ് കപ്പ് പിടിച്ച് ചിത്രത്തിനായി പോസ് ചെയ്യുന്ന ലാ ഗണേശന്‍റെ ചിത്രം പങ്കുവെച്ച് ഒരു ആരാധകന്‍ കുറിച്ചത് ഡ്യൂറന്‍ഡ് കപ്പ് നേടിയ ലാ ഗണേശന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു.

Scroll to load tweet…

ഈ വര്‍ഷം ഡ്യൂറന്‍ഡ് കപ്പില്‍ ഏഴ് മത്സരങ്ങളില്‍ കളിക്കുകയും മൂന്ന് ഗോളുകള്‍ നേടുകയും പത്മശ്രീ അവാര്‍ഡ് നേടുകയും ചെയ്തിട്ടുള്ള സുനില്‍ ഛേത്രി ഒളിവില്‍ പോയ ദിവസങ്ങള്‍ പൂജ്യം എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. അടിയന്തരാവസ്ഥ കാലത്ത് ഒളിവില്‍ പോയിട്ടുള്ള ഗവര്‍ണര്‍ ലാ ഗണേശന്‍റെ പൂര്‍വകാലചരിത്രം ചൂണ്ടിക്കാട്ടുകയായിരുന്നു ആരാധകന്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സുനില്‍ ഛേത്രിയോടും ഇന്ത്യന്‍ ഫുട്ബോളിനോടും ലാ ഗണേശന്‍ മാപ്പു പറയണമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചു. നാണക്കേട് എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര കുറിച്ചിട്ടത്.

Scroll to load tweet…

സുനില്‍ ചേത്രി മാപ്പ് താങ്കള്‍ ഇതല്ല അര്‍ഹിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തത്.

Scroll to load tweet…

ഗവര്‍ണര്‍ക്ക് പിന്നാലെ ബംഗാള്‍ കായിക മന്ത്രി അരൂബ് ബിശ്വാസും റോയ് കൃഷ്ണ അടക്മുള്ള താരങ്ങളെ തള്ളി ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണാമായിരുന്നു.

Scroll to load tweet…

ഏഷ്യയിലെ പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പില്‍ ഇന്നലെ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ബംഗളൂരു കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഗോള്‍ നേടിയ മുംബൈ സിറ്റിക്കെതിരെ ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബംഗളൂരുവിന്റെ ഗോള്‍ നേടിയത്. അപുയയുടെ വകയായിരുന്നു മുംബൈയുടെ ഗോള്‍. ഡ്യൂറന്റ് കപ്പ്.

അന്ന് പവാറിനെ തള്ളി മാറ്റി പോണ്ടിംഗും ഓസീസും

2006ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിരീടം നേടിയശേഷം സമ്മാനദാനച്ചടങ്ങിനെത്തിയ റിക്കി പോണ്ടിംഗും ഓസ്ട്രേലിയയും കിരീടം വാങ്ങിയശേഷം ഫോട്ടോക്ക് പോസ് ചെയ്യാനും വിജയാഘോഷം നടത്താനുമായി മാന്യതയില്ലാതെ പവാറിനെ ഡയസില്‍ നിന്ന് തള്ളിയിറക്കിയതാണ് ആരാധകര്‍ ഇതോടൊപ്പം ചേര്‍ത്തുവെക്കുന്നത്. ട്രോഫി വേഗം തന്ന് സ്ഥലം വിട് എന്ന രീയില്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന പവാറിനെ നോക്കി ആംഗ്യം കാട്ടിയശേഷമായിരുന്നു പോണ്ടിംഗും ഓസീസ് ടീമും ചേര്‍ന്ന് ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കൂടിയായ പവാറിനെ അപമാനിച്ചത്. അന്ന് കായികലോകവും രാഷ്ട്രീയ നേതൃത്വവും ഓസീസ് ടീമിനെതിരെ രംഗത്തുവന്നെങ്കില്‍ ഛേത്രിയെ തള്ളി മാറ്റിയ ലാ ഗണേശന്‍റെ നടപടിക്കെതിരെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ആരും പ്രതികരിച്ചിട്ടില്ല.

Scroll to load tweet…