കൊച്ചിയില്‍ അര്‍ജന്റീന കളിക്കുക ഓസ്‌ട്രേലിയക്കെതിരെ; ഒരുക്കങ്ങളില്‍ അര്‍ജന്റീന ടീം മാനേജര്‍ക്ക് പൂര്‍ണ തൃപ്തി

Published : Sep 23, 2025, 07:57 PM IST
Argentina set to play against Australia

Synopsis

ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കൊച്ചിയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ ടീം മാനേജര്‍ ഡാനിയേല്‍ കബ്രേര കലൂര്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. 

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കും. സ്‌പോണ്‍സര്‍ കമ്പനിയും ഓസ്‌ട്രേലിയയും തമ്മില്‍ കരട് കരാര്‍ കൈമാറി. ലോക റാങ്കിംഗില്‍ 50 താഴെയുള്ള ടീം വേണം എന്ന നിബന്ധനയില്‍ ചര്‍ച്ചകള്‍ ഏറെ നീണ്ടു. ഒടുവിലാണ് റാങ്കിംഗില്‍ 25 ആം സ്ഥനത്തുള്ള ഓസ്‌ട്രേലിയയെ തീരുമാനിച്ചത്.

ഖത്തര്‍, സൗദി അറേബ്യ ടീമുകളേയും അര്‍ജന്റീനയുടെ എതിരാളികളായി പരിഗണിച്ചിരുന്നു. എന്നാല്‍ നറുക്ക് അവസാനം ഓസ്‌ട്രേലിയക്ക് വീഴുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു. ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ് എന്നിവരാണ് അന്ന് ഗോളുകള്‍ നേടിയത്.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അര്‍ജന്റീന ടീം മാനേജര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയിലെത്തി. മന്ത്രി റഹ്മാനൊപ്പം അദ്ദേഹം കലൂര്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഒരുക്കങ്ങളില്‍ അദ്ദേഹം പൂര്‍ണ തൃപ്തി അറിയിച്ചു. ഫീല്‍ഡാണ് പ്രധാനമായും പരിശോധിച്ചതെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കലൂരിലേത് നല്ല ഫീല്‍ഡാണെന്നും ടീം പ്രതിനിധി സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരം സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. തീയതി മുഖ്യമന്ത്രി പ്രഖാപിക്കുമെന്നും മെസിയെ കാണാന്‍ എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ ആഴ്ച്ച ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരുന്നു. കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ഫൈനല്‍, അവസാന നിമിഷം വരെ ആവേശവും സസ്‌പെന്‍സും നിറഞ്ഞു നിന്ന മല്‍സരം എളുപ്പം മറക്കാന് കഴിയില്ല ഫുട്‌ബോള്‍ ആരാധകര്‍ക്ക്. ഇനി മലയാളികള്‍ക്ക് സ്വന്തം കണ്‍മുന്നില്‍ കാണാം മെസിയേയും ആല്‍വാരസിനെയും എന്‍സോ ഫെര്‍ണാണ്ടസിനെയും. ഇനി കാത്തിരിക്കുന്നത്, പുല്‍ത്തകിടികളെ തീ പിടിപ്പിക്കുന്ന പോരാട്ടത്തിന്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ആശാനെ മെസി ചതിച്ചു'; മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും സൈലന്‍റ്
മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;