പരിഗണനയില്ല, ഇനിയും ബെഞ്ചിലിരുന്നാല്‍ ചിതലരിക്കും! ജൂലിയന്‍ അല്‍വാരസ് സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക്?

Published : Feb 17, 2023, 11:16 AM ISTUpdated : Feb 17, 2023, 11:18 AM IST
പരിഗണനയില്ല, ഇനിയും ബെഞ്ചിലിരുന്നാല്‍ ചിതലരിക്കും! ജൂലിയന്‍ അല്‍വാരസ് സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക്?

Synopsis

അവസരം കിട്ടുന്‌പോഴെല്ലാം മാഞ്ചസ്റ്റര്‍ സിറ്റിക്കായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട് താരം. എന്നാല്‍ എര്‍ലിംഗ് ഹാലണ്ടുള്ളതിനാല്‍ താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടുന്നില്ല.

മാഞ്ചസ്റ്റര്‍: അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനായാണ് അല്‍വാരസിനെ ലക്ഷ്യമിടുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുണ്ട് ജൂലിയന്‍ അല്‍വാരസിന്. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ ഡബിളുള്‍പ്പെടെ നാല് ഗോളാണ് താരം തന്റെ കന്നി ലോകകപ്പില്‍ നേടിയത്.

അവസരം കിട്ടുന്‌പോഴെല്ലാം മാഞ്ചസ്റ്റര്‍ സിറ്റിക്കായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട് താരം. എന്നാല്‍ എര്‍ലിംഗ് ഹാലണ്ടുള്ളതിനാല്‍ താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടുന്നില്ല. ഇതില്‍ താരത്തിന് നിരാശയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ശ്രമം. മുപ്പത്തിനാലുകാരനായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഇരുപത്തിമൂന്ന് കാരനായ ജൂലിയന്‍ ഒത്ത പകരക്കാരനാകുമെന്നാണ് ബാഴ്‌സ കരുതുന്നത്. 

താരത്തിന്റെ ഏജന്റുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്നെ റോഡ്രിയേയും ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നുണ്ട്. ക്യാപ്റ്റനും ക്ലബ് ഇതിഹാസവുമായ സെര്‍ജിയൊ ബുസ്‌ക്വേറ്റ്‌സിന് പകരക്കാരനായാണ് റെഡ്രേിയെ കണ്ടുവയിച്ചിരിക്കുന്നത്. ബാഴ്‌സയും സിറ്റിയും തമ്മില്‍ നല്ല ബന്ധത്തിലായതിനാല്‍ ഈ ട്രാന്‍സഫറുകള്‍ നല്ല രീതിയില്‍ സംഭവിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

ഹാളണ്ട് സിറ്റിയുടെ ജേഴ്‌സിയില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. പ്രീമിയര്‍ ലീഗില്‍ മാത്രം ഇതുവരെ 26 ഗോളുകളാണ് ഹാളണ്ട് നേടിയത്. ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനമുണ്ട് ഹാളണ്ടിന്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ അഞ്ച് ഗോളും താരം നേടി. ഹാളണ്ടിനൊപ്പം സിറ്റിയിലെത്തിയ താരമാണ് അല്‍വാരസ്. എന്നാല്‍ മികച്ച ഫോമിലായിരുന്നിട്ടും പകരക്കാരനായും അപ്രധാന മത്സരങ്ങളിലും മാത്രാണ് അല്‍വാരസ് കളിക്കുന്നത്. 

പ്രീമിയര്‍ ലീഗില്‍ ഒന്നാമതാണിപ്പോള്‍ സിറ്റി. ഇതുവരെ ഒന്നാമതുണ്ടായിരുന്ന ആഴ്‌സനലിനെ കഴിഞ്ഞ ദിവസം 3-1ന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാമതെത്തിയത്. 23 മത്സരങ്ങളില്‍ 51 പോയിന്റാണ് സിറ്റിക്ക്. ഒരു മത്സരം കുറവ് കളിച്ച ആഴ്‌സനലിനും 51 പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ സിറ്റി മുന്നില്‍.

ഇന്ത്യ പാകിസ്ഥാനിലേക്കില്ല! ഏഷ്യാകപ്പ് വേദിക്കും മാറ്റമില്ല; എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ നിരാശപ്പെടേണ്ട

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ