ഗാവിയെ വട്ടംകറക്കി കാസെമിറോ, പിന്നെ കൊല്ലുന്ന നോട്ടം! തുടര്‍ന്ന് പിഴവ്, ബാഴ്‌സയുടെ ഗോള്‍; യുണൈറ്റഡിന് സമനില

Published : Feb 17, 2023, 08:46 AM IST
ഗാവിയെ വട്ടംകറക്കി കാസെമിറോ, പിന്നെ കൊല്ലുന്ന നോട്ടം! തുടര്‍ന്ന്  പിഴവ്, ബാഴ്‌സയുടെ ഗോള്‍; യുണൈറ്റഡിന് സമനില

Synopsis

4-ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്‌സയ്ക്ക് സമനില നല്‍കി. രണ്ടാം പാദ മത്സരം ഫെബ്രുവരി 24ന് നടക്കും. അതേസമയം മധ്യനിര താരം പെഡ്രിക്ക് പരിക്കേറ്റത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. നാലാഴ്ച്ചയോളം പെഡ്രിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബാഴ്‌സലോണ: യുവേഫ യൂറോപ്പ ലീഗില്‍ വന്പന്‍മാരുടെ പോരാട്ടം സമനിലയില്‍. ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. അതേസമയം ബാഴ്‌സയെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ചെന്ന ആത്മവിശ്വാസം മാഞ്ചസ്റ്ററിന് കൂട്ടുണ്ട്. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 50-ാം മിനിറ്റില്‍ മാര്‍ക്കോസ് അലോണ്‍സോയിലൂടെ ബാഴ്‌സയാണ് മുന്നിലെത്തിയത്.

എന്നാല്‍ രണ്ട് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന്റെ ആയുസ്. 52-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് യുണൈറ്റഡിന് സമനില നല്‍കി. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം യുണൈറ്റഡ് വീണ്ടും മുന്നില്‍. ബാഴ്‌സ പ്രതിരോധ താരം യൂള്‍സ് കൂണ്ടെ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ യുണൈറ്റഡ് മുന്നിലെത്തി. എന്നാല്‍ 74-ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്‌സയ്ക്ക് സമനില നല്‍കി. രണ്ടാം പാദ മത്സരം ഫെബ്രുവരി 24ന് നടക്കും. അതേസമയം മധ്യനിര താരം പെഡ്രിക്ക് പരിക്കേറ്റത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. നാലാഴ്ച്ചയോളം പെഡ്രിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

യുവതാരം ഗാവിക്കും രണ്ടാംപാദം നഷ്ടമാവും. 18കാരന്‍ സസ്‌പെന്‍ഷനിലാണ്. മൂന്നാം തവണയും മഞ്ഞകാര്‍ഡ് ലഭിച്ചതാണ് വിനയായത്. ഇന്റര്‍മിലാന്‍, വിക്‌റ്റോറിയ പ്ലസന്‍ എന്നിവര്‍ക്കെതിരായ മത്സരത്തിലും ഗാവി മഞ്ഞകാര്‍ഡ് മേടിച്ചിരുന്നു. ഇതിനിടെ കസെമിറോ, ഗാവിയെ വട്ടം ചുറ്റപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പന്ത് നേടിയെടുത്ത ശേഷം കാസെമിറോ ഗാവിയെ കബളിപ്പിച്ച് ക്ലിയര്‍ ചെയ്യുകയായിന്നു. ശേഷം, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുള്ള കസെമറിയോടെ മുഖഭാവാണ് ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തത്. എന്നാല്‍ കാസിയുടെ പിഴവില്‍ തന്നെയാണ് ബാഴ്‌സ രണ്ടാം ഗോള്‍ നേടിയത്. കാസിയുടെ ലക്ഷ്യബോധമില്ലാത്ത പാസാണ് ഗോളില്‍ അവസാനിച്ചത്. വീഡിയോ കാണാം...

മത്സരത്തിന് ശേഷം റഫറിയെ വിമര്‍ശിച്ച് ഇരുടീമിന്റെയും കോച്ചുമാര്‍ രംഗത്തെത്തി. മറ്റൊരു മത്സരത്തില്‍ സെവിയ്യ എതിരില്ലാത്ത മുന്ന് ഗോളിന് പിഎസ്‌വിയെ തോല്‍പ്പിച്ചു. ഫ്രഞ്ച് ക്ലബ് മൊണാക്കോ രണ്ടിനെതിരെ മൂന്ന് ഗോളിന് ലെവര്‍കൂസണെ മറികടന്നു. യുവെന്റ്- നാന്റസ് മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. റോമയ്ക്ക്, സാല്‍സ്ബര്‍ഗിനെതിരെ 1-0ത്തിന്റെ തോല്‍വി വഴങ്ങേണ്ടിവന്നു.

എന്തൊരു പറക്കല്‍! എഴുന്നേറ്റ് നിന്ന് കയ്യടിച്ചുപോകും; വണ്ടര്‍ ക്യാച്ചുമായി ഓസീസ് താരം

PREV
Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍