പ്രീമിയര്‍ ലീഗ്: റാഷ്ഫോര്‍ഡ് ഈ മാസത്തെ മികച്ച താരം; എറിക് ടെൻഹാഗ് പരിശീലകന്‍

By Gopala krishnanFirst Published Sep 30, 2022, 6:48 PM IST
Highlights

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ടോട്ടനം മിഡ് ഫീല്‍ഡര്‍ പിയറി എമിലി ഹോജ്ബെര്‍ഗ് എന്നിവരെ പിന്തള്ളിയാണ് റാഷ്ഫോര്‍ഡ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരിക്കിനെത്തുടര്‍ന്ന് ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന നഗരപ്പോരില്‍ റാഷ്ഫോര്‍ഡിന് കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബറിലെ മികച്ച കള്കികാരനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്ട്രൈക്കര്‍ മാർക്കസ് റാഷ്ഫോർഡിന്. ഈ മാസത്തെ രണ്ട് കളിയിൽ രണ്ട് ഗോളും രണ്ട് അസിറ്റുമാണ് റാഷ്ഫോർഡ് സ്വന്തമാക്കിയത്. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് 24കാരനാ റാഷ്ഫോർഡ് പ്ലെയർ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെടുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിനെ, ടോട്ടനം മിഡ് ഫീല്‍ഡര്‍ പിയറി എമിലി ഹോജ്ബെര്‍ഗ് എന്നിവരെ പിന്തള്ളിയാണ് റാഷ്ഫോര്‍ഡ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, പരിക്കിനെത്തുടര്‍ന്ന് ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന നഗരപ്പോരില്‍ റാഷ്ഫോര്‍ഡിന് കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്.

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം! ഖത്തര്‍ ലോകകപ്പിനുള്ള കൊവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് അധികൃതര്‍

September's 🤝 pic.twitter.com/yDYU3sae5U

— Premier League (@premierleague)

അതേസമയം മികച്ച പരിശീലകനുള്ള പുരസ്കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീകനായ എറിക് ടെൻഹാഗ് സ്വന്തമാക്കി.  പ്രീമിയർ ലീഗിൽ തുടർ വിജയങ്ങളോടെ യുണൈറ്റഡിനെ അഞ്ചാം സ്ഥാനത്തെത്തിച്ചതാണ് ടെൻഹാഗിന് നേട്ടമായത്. അലക്സ് ഫെർഗ്യൂസന്‍ യുഗത്തിനുശേഷം മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ മാത്രം യുണൈറ്റഡ് പരിശീലകനാണ് എറിക് ടെൻഹാഗ്. 2019 ജനുവരിയിൽ ഒലെ ഗുണ്ണാർ സോൾഷ്യറും മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Composure of the highest level 💧’s chip against Leeds is Goal of the Month for September! | pic.twitter.com/qtKBuxHpEe

— Premier League (@premierleague)

ഈ മാസം പോയിന്‍റ് ടേബിളില്‍ മുന്‍നിരിയിലുള്ള ആഴ്സണലിനെയും ലെസസ്റ്റര്‍ സിറ്റിയെയും മാഞ്ചസ്റ്റര്‍ ഏവേ മത്സരങ്ങളില്‍ തോല്‍പ്പിച്ചിരുന്നു. പോയന്‍റ് പട്ടികയില്‍ ആറ് കളികളില്‍ നാലു ജയവുമായി 12 പോയന്‍റോടെയാണ് മാഞ്ചസ്റ്റര്‍ അഞ്ചാം സ്ഥാനത്തെത്തിയത്. ടെന്‍ ഹാഗിന്‍റെ മാഞ്ചസ്റ്ററിലെ തുടക്കം അത്ര നല്ലതായിരുന്നില്ല.അയാക്സില്‍ നിന്ന് മാഞ്ചസ്റ്റര്‍ പരിശീലകനായി എത്തിയ ടെന്‍ ഹാഗിന് ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിനെ ജയത്തിലെത്തിക്കാനായിരുന്നില്ല.

Crucial fingertip 🫵’s exquisite stop in the Merseyside derby is Save of the Month for September!⁰ | pic.twitter.com/Hc9f7JrzBg

— Premier League (@premierleague)

ഇതോടെ മാഞ്ചസ്റ്ററിനെതിരെയും ടീം ഉടമകള്‍ക്കെതിരെയും ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ആഴ്സണലിനെയും ലെസസ്റ്ററിനെയും പോലുള്ള മുന്‍നിരക്കാരെ വീഴ്ത്തി തുടര്‍ ജയങ്ങളുമായി മാഞ്ചസ്റ്റര്‍ ആരാധകരുടെ വിശ്വാസം വീണ്ടെടുത്തു. ആഴ്സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും ലെസസ്റ്ററിനെ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് യുണൈറ്റഡ് വീഴ്ത്തിയത്.

നിറഞ്ഞുകവിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ബ്ലാസ്റ്റേഴ്‌സ് താരം അപ്പോസ്‌തൊലോസ് ജിയാനു

click me!