Asianet News MalayalamAsianet News Malayalam

നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു; ഇറാനി ട്രോഫിയില്‍ സെഞ്ചുറി നേടിയ സര്‍ഫറാസിന് സൂര്യകുമാറിന്റെ സന്ദേശം

സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ സര്‍ഫറാസിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ താരം സൂര്യുകുമാര്‍ യാദവുമുണ്ട്. മുംബൈ ടീമില്‍ ഒരുപാട് കാലം ഒരുമിച്ച് കളിച്ചവരാണ് സര്‍ഫറാസും സൂര്യയും സര്‍ഫറാസും.

Indian cricketer suryakumar yadav sends special message to Sarfaraz Khan after century in Irani Trophy
Author
First Published Oct 1, 2022, 6:40 PM IST

ഗുവാഹത്തി: ഇറാനി ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരെ സെഞ്ചുറി നേടാന്‍ റെസ്റ്റ് ഓഫ് ഇന്ത്യയുടെ സര്‍ഫറാസ് ഖാനായിരുന്നു. ഏകദിന ശൈലിയിലാണ് സര്‍ഫറാസ് 126 പന്തില്‍ 125 റണ്‍സുമായി ക്രീസിലുണ്ട്. 19 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് സര്‍ഫറാസിന്റെ ഇന്നിംഗസ്. 62 റണ്‍സുമായി ഹനുമ വിഹാരി സര്‍ഫറാസിന് കൂട്ടുണ്ട്. സര്‍ഫറാസിന്റെ കരുത്തില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട് റെസ്റ്റ് ഓഫ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൗരാഷ്ട്രയെ റെസ്റ്റ് ഓഫ് ഇന്ത്യ 93 റണ്‍സിന് പുറത്തായിരുന്നു. നിലവില്‍ 107 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട് വിഹാരിക്കും സംഘത്തിനും.

സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ സര്‍ഫറാസിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ താരം സൂര്യുകുമാര്‍ യാദവുമുണ്ട്. മുംബൈ ടീമില്‍ ഒരുപാട് കാലം ഒരുമിച്ച് കളിച്ചവരാണ് സര്‍ഫറാസും സൂര്യയും സര്‍ഫറാസും. നിങ്ങളെ കുറിച്ച് ഏറെ അഭിമാനമുണ്ടെന്ന് സൂര്യ ട്വിറ്ററില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ കുറിച്ചിട്ടു. സെഞ്ചുറി പൂര്‍ത്തിയാക്കി സര്‍ഫറാസ് ആഘോഷിക്കുന്ന ചിത്രം സൂര്യയുടെ പിന്നിലെ ടിവിയില്‍ കാണാം. സൂര്യയുടെ ട്വീറ്റ്... 

അഭ്യന്തര സീസണില്‍ മികച്ച ഫോമിലാണ് സര്‍ഫറാസ്. 2019-20 സീസണിലെ രഞ്ജി സീസണിന് ശേഷം 24 ഇന്നിംഗ്‌സുകളാണ് സര്‍ഫറാസ് കളിച്ചത്. 126.38 ശരാശരിയില്‍ നേടിയത് 2275 റണ്‍സാണ് നേടിയത്. ഇതില്‍ ഒമ്പത് സെഞ്ചുറികള്‍ ഉള്‍പ്പെടും. അഞ്ച് അര്‍ധ സെഞ്ചുറികളും. പുറത്താവാതെ നേടിയ 301 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അധികം വൈകാതെ താരം ടീമിലെത്തുമെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.

വാര്‍ത്താസമ്മേളനത്തിനിടെ വിവാദ പരാമര്‍ശം; ഷോണ്‍ ടെയ്റ്റിന്‍റെ മൈക്ക് ഓഫ് ചെയ്ത് പാക് ബോര്‍ഡ് പ്രതിനിധി

നേരത്തെ, റെസ്റ്റ് ഓഫ് ഇന്ത്യ പേസര്‍മാരുടെ മികച്ച പ്രകടനമാണ് സൗരാഷ്ട്രയെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയത്. മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. ചേതേശ്വര്‍ പൂജാര (1) ഉള്‍പ്പെടെയുള്ള സൗരാഷ്ട്ര താരങ്ങള്‍ നിരാശപ്പെടുത്തി. അഞ്ച് മുന്‍നിര താരങ്ങള്‍ രണ്ടക്കം കണ്ടില്ല. പൂജാരയെ കൂടാതെ ഹര്‍വിക് ദേശായ് (0), സ്‌നെല്‍ പട്ടേല്‍ (4), ചിരാഗ് ജനി (0), ഷെല്‍ഡണ്‍ ജാക്‌സണ്‍ (2) എന്നിവരും നിരാശപ്പെടുത്തി.

ടി20 ലോകകപ്പ് സമ്മാനത്തുകയേക്കാള്‍ കൂടുതലുണ്ട് സഞ്ജു സാംസണിന്റെ ഐപിഎല്‍ പ്രതിഫലം; ഐസിസിക്ക് ട്രോള്‍ 

ധര്‍മേന്ദ്രസിംഗ് ജഡേജയാണ് (28) സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. അര്‍പ്പിത് വസവദ (22) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പ്രേരക് മങ്കാദ് (9), ഉനദ്ഖട് (12), പാര്‍ത്ഥ് ബട്ട് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചേതന്‍ (13) പുറത്താവാതെ നിന്നു.
 

Follow Us:
Download App:
  • android
  • ios