
മാഡ്രിഡ്: 2026 ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ ലയണല്‍ മെസിയാണെന്ന് മുന്‍ അര്‍ജന്റീന താരവും അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജറുമായ ഡിയഗോ സിമിയോണി. ഇത്തവണ ഫിഫ ലോകകപ്പില്‍ മെസി പുറത്തെടുത്ത മികവ് മാത്രം മതി, ലോകഫുട്‌ബോളിലെ മികച്ച താരമായി അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ എന്ന് സിമിയോണി വിലയിരുത്തുന്നു.
അര്‍ജന്റീനയെ തുടരെ രണ്ടാം തവണയും ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ മെസിയുടെ പങ്ക് വലുതായിരുന്നു. എട്ട് ഗോളുകളും നാല് അസിസ്‌റ്റുകളുമായി ടൂര്‍ണമെന്റിലെ മികച്ച താരമാകാനുള്ള മത്സരത്തില്‍ സ്‌പെയിന്‍ ക്യാപ്‌റ്റന്‍ റോഡ്രിക്ക് മെസി വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ലോകകപ്പില്‍ നിരവധി റെക്കോര്‍ഡുകള്‍ മെസിക്ക് മുന്നില്‍ വഴിമാറിയതും സിമിയോണി പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ താരമായ മെസി, തുടരെ കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്‌തതിന്റെ റെക്കോര്‍ഡും ഇത്തവണ സ്വന്തം പേരിലാക്കി.
മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിയുടെ ക്യാപ്‌റ്റനാണ് മെസി. ഇന്റര്‍മിയാമി സ്വപ്‌നം കണ്ടിരുന്ന എം എല്‍ എസ് കിരീടം ആദ്യമായി ഇത്തവണ മെസിയിലൂടെ അവര്‍ നേടിയെടുത്തു. 2025 സീസണില്‍ എം എല്‍ എസിലെ ഗോള്‍ഡന്‍ ബൂട്ടും മോസ്‌റ്റ് വാല്യുബള്‍ പ്ലെയര്‍ അവാര്‍ഡും മെസിക്കായിരുന്നു. ഇരുപത് വര്‍ഷ ചരിത്രത്തിനിടെ ഏറ്റവും കൂടുതല്‍ ബാലണ്‍ദ്യോര്‍ നോമിനേഷന്‍ ലഭിച്ചത് മെസിക്കാണ്. 2006 ല്‍ പത്തൊമ്പതാം വയസില്‍ ആദ്യമായി നോമിനേഷന്‍ ലഭിച്ച മെസിക്ക് ഇത്തവണത്തേത് ഉള്‍പ്പടെ പതിനേഴ് നോമിനേഷനുകളാണ് ലഭിച്ചത്. എട്ട് തവണ ബാലണ്‍ദ്യോര്‍ ജേതാവായി.
ഒക്ടോബര്‍ 26നാണ് ബാലണ്‍ദ്യോര്‍ പ്രഖ്യാപനം. മുപ്പതംഗ സാധ്യതാ പട്ടികയില്‍ മെസിയും പി എസ് ജിയുടെ ഉസ്‌മാന്‍ ഡെംബെലെയും ബാഴ്‌സയുടെ റോഡ്രിയും മാത്രമാണ് നേരത്തെ ബാലണ്‍ദ്യോര്‍ നേടിയത്. റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബാപെ, ബാഴ്‌സയുടെ ലാമിന്‍ യമാല്‍ എന്നിവര്‍ ബാലണ്‍ദ്യോര്‍ പ്രതീക്ഷയില്‍ രംഗത്തുണ്ട്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെസിയെ പിറകിലാക്കി ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തേയും ടോപ് സ്‌കോറര്‍ സ്ഥാനവും സ്വന്തമാക്കിയ എംബാപെയാണ് ഫേവറിറ്റ്. ലാലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ടോപ് സ്‌കോറര്‍ ആയിരുന്നതും എംബാപെയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം, ലോകകപ്പ് ജേതാവായ യമാലും, ബയേണ്‍ മ്യൂണിക്കിന്റെയും ഇംഗ്ലണ്ടിന്റെയും ഗോള്‍ മെഷീനായ ഹാരി കെയ്‌നും മികച്ച പ്രകടനവുമായി രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!