ചാംപ്യന്‍സ് ലീഗ്: ആദ്യജയം തേടി ബാഴ്‌സലോണ ഇന്നിറങ്ങും; മാഞ്ചസ്റ്ററിനും ചെല്‍സിക്കും മത്സരം

By Web TeamFirst Published Oct 20, 2021, 10:35 AM IST
Highlights

ലിയോണല്‍ മെസിയുടെ അഭാവം ഇതുവരെ മറികടക്കാത്ത ബാഴ്‌സലോണ ഗ്രൂപ്പ് ഇയില്‍ ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റഗോള്‍ നേടിയിട്ടില്ല. അന്‍സു ഫാറ്റിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയും ടീമിലെത്തിയ ആശ്വാസത്തിലാണ് ബാഴ്‌സലോണ.

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നും പ്രമുഖ ടീമുകള്‍ക്ക് മത്സരമുണ്ട്. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, ചെല്‍സി ടീമുകള്‍ മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. ആദ്യ രണ്ട് കളിയും തോറ്റ ബാഴ്‌സലോണയയുടെ എതിരാളികള്‍ ഡൈനമോ കീവാണ്. 

ലിയോണല്‍ മെസിയുടെ അഭാവം ഇതുവരെ മറികടക്കാത്ത ബാഴ്‌സലോണ ഗ്രൂപ്പ് ഇയില്‍ ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റഗോള്‍ നേടിയിട്ടില്ല. അന്‍സു ഫാറ്റിക്കൊപ്പം സെര്‍ജിയോ അഗ്യൂറോയും ടീമിലെത്തിയ ആശ്വാസത്തിലാണ് ബാഴ്‌സലോണ. പരിക്കേറ്റ പെഡ്രി, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റ്, ഒസ്മാന്‍ ഡെംബലേ, റൊണാള്‍ഡ് അറൗഹോ എന്നിവര്‍ ടീമിലുണ്ടാവില്ല. 

ഒറ്റഗോള്‍ വഴങ്ങാതെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ ബയേണ്‍ മ്യൂണിക്ക് ബെന്‍ഫിക്കയുമായി ഏറ്റുമുട്ടും. രണ്ടുകളിയില്‍ എട്ട് ഗോള്‍ നേടിയ ബയേണ്‍ റോബര്‍ട്ട് ലെവണഡോവ്‌സ്‌കി, തോമസ് മുള്ളര്‍, സെര്‍ജി ഗ്‌നാബ്രി എന്നിവരുടെ ബൂട്ടുകളെയാണ് ഉറ്റുനോക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റ. 

ഇരുടീമും ഏറ്റുമുട്ടുന്നത് ആദ്യമായി. ഗ്രൂപ്പ് എഫില്‍ അറ്റലാന്റെ ഒന്നും യുണൈറ്റഡ് മൂന്നും സ്ഥാനങ്ങളില്‍. റാഫല്‍ വരാനും ആന്തണി മാര്‍ഷ്യാലും ടീമിലുണ്ടാവില്ല. വിമര്‍ശനങ്ങളുടെ മുള്‍മുനയിലുളള യുണൈറ്റഡ് കോച്ച് ഒലേ സോള്‍ഷെയറിനും മത്സരം  നിര്‍ണായകം.നിലവിലെ ചാന്പ്യന്‍മാരായ ചെല്‍സി ഗ്രൂപ്പ് എച്ചില്‍ മാല്‍മോയുമായി ഏറ്റുമുട്ടും. 

സ്വീഡിഷ് ക്ലബിനെതിരെ ചെല്‍സി ഇതുവരെ തോറ്റിട്ടില്ല. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസിന്റെ എതിരാളികള്‍ സെനിത്ത്. പരിക്കേറ്റ മത്യാസ് ഡി ലൈറ്റും പൗളോ ഡിബാലയും യുവന്റസ് നിരയിലുണ്ടാവില്ല. അല്‍വാരോ മൊറാട്ട മുന്നേറ്റനിരയില്‍ തിരിച്ചെത്തിയേക്കും. മറ്റ് മത്സരങ്ങളില്‍ വിയ്യാറയല്‍, യംഗ്‌ബോയ്‌സിനെയും സെവിയ ലിലിയെയും സാല്‍സ്ബര്‍ഗ്, വോള്‍ഫ്‌സ്ബര്‍ഗിനെയും നേരിടും.

click me!