യുവേഫ ചാംപ്യന്‍സ് ലീഗ്: പിഎസ്ജി ഇന്നിറങ്ങും, മെസി കളിക്കും; ലിവര്‍പൂള്‍- അത്‌ലറ്റികോ ഗ്ലാമര്‍ പോര്

Published : Oct 19, 2021, 04:23 PM IST
യുവേഫ ചാംപ്യന്‍സ് ലീഗ്: പിഎസ്ജി ഇന്നിറങ്ങും, മെസി കളിക്കും; ലിവര്‍പൂള്‍- അത്‌ലറ്റികോ ഗ്ലാമര്‍ പോര്

Synopsis

പിഎസ്ജിക്ക് (PSG) ജര്‍മന്‍ ക്ലബ് ലെപ്‌സിഗാണ് എതിരാളി. മാഞ്ചസ്റ്റര്‍ സിറ്റി (Manchester City), റയല്‍ മാഡ്രിഡ് (Real Madrid), ഇന്റര്‍ മിലാന്‍ (Inter Milan) ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) വമ്പന്മാര്‍ ഇന്ന് കളത്തില്‍. ലിവര്‍പൂള്‍ (Liverpool) ലാ ലിഗ ചാംപ്യന്മാാരയ അത്‌ലറ്റിക്കോ മാഡ്രിനെ (Atletico Madrid) നേരിടും. പിഎസ്ജിക്ക് (PSG) ജര്‍മന്‍ ക്ലബ് ലെപ്‌സിഗാണ് എതിരാളി. മാഞ്ചസ്റ്റര്‍ സിറ്റി (Manchester City), റയല്‍ മാഡ്രിഡ് (Real Madrid), ഇന്റര്‍ മിലാന്‍ (Inter Milan) ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. രണ്ട് മത്സരവും തോറ്റാണ് ലെപ്‌സിഗ് പിഎസ്ജിക്കെതിരെ ഇറങ്ങുന്നത്.

ടി20 ലോകകപ്പ്: പാകിസ്ഥാന് കൂടുതല്‍ സാധ്യതകളുണ്ട്; ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് സെവാഗ്

കരുത്തരെ നേരിടുന്നത് സ്വന്തം മൈതാനത്തായത് ജര്‍മന്‍ ക്ലബ്ബിന് ആശ്വാസമാകും. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സൂപ്പര്‍താരം ലിയോണല്‍ മെസി (Lionel Messi) ഇന്ന് കളിക്കും. നെയ്മറിന് (Neymar) പരിക്കേറ്റതിനാല്‍ ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ക്ക് അവസരം നല്‍കിയേക്കും. 

സയ്യിദ് മുഷ്താഖ് അലി ടി20: മുംബൈയെ അജിന്‍ക്യ രഹാനെ നയിക്കും; അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ തഴഞ്ഞു

ഗോളടിച്ചുകൂട്ടിയെത്തുന്ന ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുക. കഴിഞ്ഞ 11 മത്സരങ്ങളില്‍ 33 ഗോളുകളാണ് ക്ലോപ്പിന്റെ ചെമ്പട നേടിയത്. റയല്‍ മാഡ്രിഡിന് ഉക്രേനിയന്‍ ക്ലബായ ഷാക്തറാണ് എതിരാളികള്‍. റയലിനെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഞെട്ടിച്ച ഷെരീഫ് ഇന്റര്‍ മിലാനെ നേരിടും. 

ടി20 ലോകകപ്പ്: 'അവനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ആവില്ല'; യുവതാരത്തെ പ്രകീര്‍ത്തിച്ച് വിവിഎസ് ലക്ഷ്മണ്‍

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഡിയില്‍ ഒന്നാമതാണ് മൊല്‍ഡോവന്‍ ക്ലബ്ബ് ഷെറീഫ്. എഫ്‌സി പോര്‍ട്ടോ എസി മിലാനെയും അയാക്‌സ് ഡോര്‍ട്ട്മുണ്ടിനെയും നേരിടും. 12.30നാണ് എല്ലാ മത്സരങ്ങളും. രാത്രി 10.15 നടക്കുന്ന കളിയില്‍ ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ക്ലബ് ബ്രൂഗെയെയും പോര്‍ച്ചുഗീസ് ക്ലബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, ബെസിക്ടാസിനെയും നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച