8-2ന്റെ കണക്കുതീര്‍ക്കണം, കടം വേറെയും ബാക്കി! യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് ബയേണിനെതിരെ

By Web TeamFirst Published Sep 13, 2022, 5:51 PM IST
Highlights

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്‌സയിലേക്ക് ചേക്കേറിയതിന് ശേഷം ലെവന്‍ഡോവ്‌സ്‌കി ബയേണിനെ നേരിടുന്ന ആദ്യ മത്സരമാണിത്.

ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ബാഴ്‌സലോണ രാത്രി പന്ത്രണ്ടരയ്ക്ക് ബയേണ്‍ മ്യുണിക്കിനെ നേരിടും. ലിവര്‍പൂള്‍, ടോട്ടനം, ഇന്റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ക്കും ഇന്ന് രണ്ടാം റൗണ്ട് മത്സരമുണ്ട്. അലയന്‍സ് അറിനയില്‍ ബാഴ്‌സലോണ ഇറങ്ങുമ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ശ്രദ്ധാകേന്ദ്രം. വര്‍ഷങ്ങളായി ബയേണ്‍ മ്യൂണിക്കിന്റെ ഗോളടിയന്ത്രമായിമായിരുന്ന ലെവന്‍ഡോവ്‌സ്‌കി ഇത്തവണയിറങ്ങുന്നത് ബാഴ്‌സലോണ ജഴ്‌സിയില്‍. 

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്‌സയിലേക്ക് ചേക്കേറിയതിന് ശേഷം ലെവന്‍ഡോവ്‌സ്‌കി ബയേണിനെ നേരിടുന്ന ആദ്യ മത്സരമാണിത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സ ഒന്നിനെതിരെ അഞ്ച് ഗോളിന് വിക്ടോറിയ പ്ലാസനെയും ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്റര്‍ മിലാനെയും തോല്‍പിച്ചിരുന്നു. വിക്ടോറിയ പ്ലാസനെതിരെ ഹാട്രിക് നേടിയ ലെവന്‍ഡോവ്‌സ്‌കി തന്നെയാവും ബയേണിന്റെ പ്രധാനവെല്ലുവിളി.

രണ്ട് മാറ്റം വേണം! ടി20 ലോകകപ്പ് ടീമില്‍ മുഹമ്മദ് ഷമിയെവിടെ? സെലക്റ്റര്‍മാരോട് മുഹമ്മദ് അസറുദ്ദീന്റെ ചോദ്യം

ലെവന്‍ഡോവ്‌സ്‌കിയെ നന്നായി അറിയാവുന്ന ബയേണ്‍ പ്രതിരോധവും ബയേണ്‍ താരങ്ങളെ അതിലേറെ അറിയുന്ന ലെവന്‍ഡോവ്‌സ്‌കിയും ഏറ്റുമുട്ടുമ്പോള്‍ എന്തുസംഭവിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സാദിയോ മാനേയായിരിക്കും ലെവന്‍ഡോവ്‌സ്‌കിക്കുള്ള ബയേണിന്റെ മറുപടി. കിംഗ്‌സ്‌ലി കോമാനും ബൗന സാറുമില്ലാതെയാവും ജര്‍മ്മന്‍ ചാംപ്യന്‍മാര്‍ ഇറങ്ങുക. 

ആദ്യകളിയില്‍ നാപ്പോളിയോട് തകര്‍ന്നടിഞ്ഞ ലിവര്‍പൂളിന് ഡച്ച് ചാംപ്യന്‍മാരായ അയാക്‌സാണ് എതിരാളികള്‍. റേഞ്ചേഴ്‌സിനെ തോല്‍പിച്ച അയാക്‌സിനെ മറികടക്കുക അത്ര എളുപ്പമായിരിക്കില്ല. ഗ്രൂപ്പ് ബിയില്‍ ജയിച്ച് തുടങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡിന് ബയര്‍ ലെവര്‍ക്യൂസനാണ് എതിരാളി. രാത്രി 12.30 കളിതുടങ്ങുക. ഇന്റര്‍ മിലാന്‍, വിക്ടോറിയ പ്ലാസനെയും പ്രീമിയര്‍ ലിഗ് ക്ലബായ ടോട്ടനം, സ്‌പോര്‍ട്ടിംഗിനെയം നേരിടും. രണ്ട് മത്സരവും രാത്രി പത്തേകാലിന് തുടങ്ങും.

click me!